AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raj Bhavan Bharat Mata Controversy: ‘ഭാരതാംബ’ ചിത്രം സർക്കാർ പരിപാടികളിൽ ഒഴിവാക്കും, മറ്റുചടങ്ങുകളിൽ നിർബന്ധമാക്കി രാജ്ഭവൻ

Raj Bhavan Bharat Mata Controversy: സത്യപ്രതിജ്ഞാ ചടങ്ങുകൾ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകൾ തുടങ്ങിയ സർക്കാർ പരിപാടികളിൽനിന്നാണ് ചിത്രവും നിലവിളക്കും ഒഴിവാക്കാൻ തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം.

Raj Bhavan Bharat Mata Controversy: ‘ഭാരതാംബ’ ചിത്രം സർക്കാർ പരിപാടികളിൽ ഒഴിവാക്കും, മറ്റുചടങ്ങുകളിൽ നിർബന്ധമാക്കി രാജ്ഭവൻ
nithya
Nithya Vinu | Updated On: 17 Jun 2025 07:35 AM

വിവാദങ്ങൾക്ക് പിന്നാലെ സർക്കാരിന്റെ അനുനയത്തിന് വഴങ്ങി ​ഗവർണർ ആർ വി ആർലേക്കർ. രാജ്ഭവിനലെ ഔദ്യോ​ഗിക പരിപാടികളിൽ നിന്ന് കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങുകൾ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകൾ തുടങ്ങിയ സർക്കാർ പരിപാടികളിൽനിന്നാണ് ചിത്രവും നിലവിളക്കും ഒഴിവാക്കാൻ തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം.

അതേസമയം രാജ് ഭവൻ സ്വന്തമായി നടത്തുന്ന മറ്റ് പരിപാടികളിൽ കാവി കൊടിയേന്തിയ ചിത്രം നിർബന്ധമാക്കി. ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലെല്ലാം ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും വിളക്ക് തെളിക്കലും ഉണ്ടാകും.

ALSO READ: നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം

ഇന്ന് രാജ്ഭവനിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാ​ഗേശ്വറിന്റെ പ്രസം​ഗം തുടങ്ങുന്നത് ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ചനയോടെ ആയിരിക്കും. ഇതിന് പുറമേ രാജ് ഭവനിലെ അതിഥി മുറിയിൽ ഹെഡ്ഗെവാർ,ഗോൾവാർക്കർ, ശ്രീനാരായണ ​ഗുരു, മഹാത്മ​ഗാന്ധി, സ്വാമി വിവേകാനന്ദൻ, രാഷ്ട്രപതി ദൗപതിമുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളുണ്ട്.

ഭാരതാംബയുടെ ചിത്രം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി ദിനാഘോഷ ചടങ്ങ് മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. തുടർന്ന് സിപിഐയുടെ നേതൃത്വത്തിൽ രാജ്ഭവനെതിരെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തു. രാജ് ഭവനിൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും അതിന് മുന്നിൽ വിളക്ക് കൊളുത്തുന്നതും സ്വീകാര്യമല്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരുമായി ഉടക്കാനില്ലെന്ന നിഗമനത്തിൽ രാജ്ഭവൻ എത്തിയത്.