Nilambur By Election 2025: നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം
Nilambur by-election campaign ends today: വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. ഓരോ മുന്നണികള്‍ക്കും ഇതിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അഞ്ച് ഇടങ്ങളിലാണ് കൊട്ടിക്കലാശം നടക്കുന്നത്. അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നതിന് എഴുനൂറിലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്

നിലമ്പൂരില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറു മണിക്ക് ശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നു പോകണമെന്നാണ് നിര്‍ദ്ദേശം. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ അനധികൃതമായി സംഘം ചേരുന്നതിനും, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റ്, മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തുടങ്ങിയവയും അനുവദിക്കില്ല. വോട്ടെടുപ്പ് കഴിയുന്നതിന് 48 മണിക്കൂറിന് മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് നിയമനം. ഈ പശ്ചാത്തലത്തില്‍ പുറത്തുനിന്നെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരരും പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ മണ്ഡലം വിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ആവശ്യപ്പെട്ടു.
പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ 19 വരെ അവധിയായിരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട സാമഗ്രികളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളിന് 23 വരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി വോട്ട് ചെയ്യാന്‍ എത്തരുത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വിലക്കിയത്. വോട്ടെടുപ്പ് നടപടികള്‍ സുഗമമായി പുരോഗമിക്കുന്നതിന് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കഴിയുന്നതുവരെ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡില്‍ കുഴിക്കളെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.




കൊട്ടിക്കലാശം
ഇന്ന് വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. ഓരോ മുന്നണികള്‍ക്കും ഇതിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അഞ്ച് ഇടങ്ങളിലാണ് കൊട്ടിക്കലാശം നടക്കുന്നത്. അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നതിന് എഴുനൂറിലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ കൂടുതല്‍ ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനാണ് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശ്രമം. വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 23നാണ് ഫലപ്രഖ്യാപനം. നാളെ നിശബ്ദ പ്രചാരണം നടക്കും.
Read Also: Nilambur by election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, ഈ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി
വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറിന്റെയും വിലയിരുത്തല്‍. മികച്ച പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎയും. റോഡ് ഷോകള്‍, കുടുംബസദസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചാണ് മുന്നണികളുടെ പ്രചാരണം. താരപ്രചാരകരെയും മുന്നണികള്‍ മണ്ഡലത്തിലെത്തിച്ചു.