പ്രാർത്ഥനയുടെപേരിൽ 16 കാരിക്ക് പീഡനം, മതപണ്ഡിതനായ വ്ലോ​ഗർ അറസ്റ്റിൽ

രോഗം ഭേദമാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മത പ്രഭാഷകനും ബ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് അറസ്റ്റിലായ മുഹമ്മദ്. രോഗബാധിതയായ പെൺകുട്ടിക്ക് പ്രാർത്ഥനയിലൂടെ അസുഖം ഭേദമാക്കാം എന്ന് പറഞ്ഞാണ് ഇയാൾ പീഡനം നടത്തിയത് എന്നാണ് വിവരം.

പ്രാർത്ഥനയുടെപേരിൽ 16 കാരിക്ക് പീഡനം, മതപണ്ഡിതനായ വ്ലോ​ഗർ അറസ്റ്റിൽ

Niyas Jouhari

Updated On: 

01 Nov 2026 | 03:54 PM

കൊല്ലം: രോഗം ഭേദമാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മത പ്രഭാഷകനും ബ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് അറസ്റ്റിലായ മുഹമ്മദ്. രോഗബാധിതയായ പെൺകുട്ടിക്ക് പ്രാർത്ഥനയിലൂടെ അസുഖം ഭേദമാക്കാം എന്ന് പറഞ്ഞാണ് ഇയാൾ പീഡനം നടത്തിയത് എന്നാണ് വിവരം. പ്രാർത്ഥനയ്ക്ക് വേണ്ടി പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്.

തുടർച്ചയായ പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും രോഗം മാറ്റാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഇയാൾ പിന്നീട് പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയ സാഹചര്യത്തിലാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നു. താൻ പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ സമീപിച്ചു. സംഭവത്തിൽ ഡ്യൂട്ടിയുടെ പ്രാഥമിക മൊഴി പോലീസ് അന്വേഷണ സംഘം രേഖപ്പെടുത്തി.

Also Read: ശ്രീനാദേവി കുഞ്ഞമ്മ അ‌ടൂർ പോലീസ് സ്റ്റേഷനിൽ അ‌തിക്രമം നടത്തിയ സംഭവം: എസ്പിയോട് റിപ്പോർട്ട് തേടി ഡിജിപി

ഇതെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് മുഹമ്മദ്‌ നിയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്തശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ലൈംഗിക അതിക്രമം തടയുന്നതിനുള്ള മറ്റു വകുപ്പുകളും ആണ് നിലവിൽ ചുമത്തിരിക്കുന്നത്. മത പ്രഭാഷകൻ എന്നതിലുപരിയായി സമൂഹ മാധ്യമങ്ങളിലും സജീവമാണ് മുഹമ്മദ് നിയാസ്.

ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ആണ് ഉള്ളത്. മതവിഷയങ്ങൾക്ക് പുറമേ മറ്റു സാമൂഹ്യ കാര്യങ്ങളിലും നിരന്തരമായി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഇയാൾ പ്രതികരിക്കാറുണ്ട്. പ്രധാനമായും വീഡിയോ കണ്ടെന്റുകളാണ് നിയാസ് ജൗഹരി പങ്കുവക്കുന്നത്. ഇയാളുടെ പ്രൊഫൈലിൽ ഏറ്റവും അവസാനമായി പുറത്തുവന്ന വീഡിയോ നസ്രിയ നസീമിന്റെ വേഷ ധാരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തിലാണ്. ഇതുപോലുള്ള മറ്റ് വിഷയങ്ങളിലും ഇയാൾ സ്ഥിരമായി തൻ്റെ പ്രതികരണങ്ങൾ പങ്കുവക്കാറുണ്ട്.

English Summary

Prominent religious preacher and blogger Muhammed Niyas Jauhari has been arrested for the sexual abuse of a 16-year-old girl, after convincing her that he could cure her illness. Muhammed also serves as the director of the Habibia Islamic Academy, an institution based in Ochira, Kollam district. Reports indicate that he carried out the abuse by claiming he could heal the girl’s ailment through prayer.

Loading...
Unable to load recommendations.
Follow Us
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം