Dr.Sherly Vasu Passes Away: പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോക്ടര്‍ ഷേർളി വാസു അന്തരിച്ചു
Forensic Surgeon Dr. Sherly Vasu Passes Away: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജനാണ് ഷെർളി. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലിയായിരുന്നു.
കോഴിക്കോട്: പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു ഷെർലി.
കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജനാണ് ഷെർളി. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലിയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡിന് അർഹയായി.
Also Read:തിരുവോണത്തിന് മഴ കുറയും? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
1979-ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. തുടർന്ന് 1981 – മുതൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സേവനം ആരംഭിച്ച ഡോ. ഷെര്‍ലി വാസു കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു.