തിരുവനന്തപുരത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച; പ്രതി പിടിയിൽ

കോവളത്തെ മോഷണത്തിനു ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ഒരാളുടെ ലഗേജ് അടക്കം മോഷണം നടത്തി. തുടർന്ന് ഇവയുമായി തമിഴ്നാട്ടിലേക്ക് കടക്കുവാൻ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ വലയിലായത്.പാറശ്ശാലയിൽ വെച്ച് പോലീസ് ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു.ക്ഷേത്രത്തിൽ രാവിലെ പൂജ നടക്കുന്ന സമയത്തായിരുന്നു മോഷണം.നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്‍റെ ആഭരണം ആണ് മോഷ്ടിച്ചത്..........

തിരുവനന്തപുരത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച; പ്രതി പിടിയിൽ

Arrest

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:34 PM

തിരുവനന്തപുരം: കോവളത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ.കോവളം പാൽക്കുളം ശിവക്ഷേത്രത്തിലാണ് സംഭവം.  പട്ടാപ്പകൽ ക്ഷേത്രത്തിലെ നന്ദികേശ രൂപത്തിൽ നിന്ന് വെള്ളി ആഭരണമാണ് ആണ് മോഷ്ടിച്ചത്. സംഭവത്തിൽ പാലക്കാട് കൈലിയാട് വെള്ളാർപറ്റ പാലനൂർ പറമ്പ് ലക്ഷം വീട്ടിൽ മുത്തു (43)നെ കോവളം പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോവളത്തെ മോഷണത്തിനു ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ഒരാളുടെ ലഗേജ് അടക്കം മോഷണം നടത്തി. തുടർന്ന് ഇവയുമായി തമിഴ്നാട്ടിലേക്ക് കടക്കുവാൻ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ വലയിലായത്.പാറശ്ശാലയിൽ വെച്ച് പോലീസ് ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു.

ALSO READ:നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് കടമെടുത്തെന്ന് പോലീസ്, അധ്യാപകരെ പ്രതിചേർത്തു

ക്ഷേത്രത്തിൽ രാവിലെ പൂജ നടക്കുന്ന സമയത്തായിരുന്നു മോഷണം.നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്‍റെ ആഭരണം ആണ് മോഷ്ടിച്ചത്. സിസിടിവി ക്യാമറകളിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഉടൻ കോളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് ഇയാളെ പാറശാലയിൽ പിടി കൂടുകയായിരുന്നു. അതേസമയം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയാണ് ഇതെന്നു പോലീസ് വ്യക്തമാക്കി. ഇയാളുടെ മറ്റ് കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

മുൻപും പല കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പല കേസുകളിൽ നിന്നും വിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് സൂചന. സ്റ്റേഷനിൽ നിന്നും മറ്റൊരു യാത്രക്കാരൻ്റെ ലഗേജടക്കം മോഷ്ടിച്ച ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾക്ക് റെയിൽവേ സ്റ്റേഷനുകൾ തോറും പോക്കറ്റടി ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു