AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Plating Case: ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രാവിലെ കോടതിയിൽ ഹാജരാക്കും

Murari Babu’s Custody Period Ends Today: രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടിവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.

Sabarimala Gold Plating Case: ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രാവിലെ കോടതിയിൽ ഹാജരാക്കും
മുരാരി ബാബുImage Credit source: social media
sarika-kp
Sarika KP | Published: 31 Oct 2025 07:05 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടിവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. അതേസമയം ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷണം പോയ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കി.

തുടർന്ന് പോറ്റിയെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയാണ് പോറ്റി. കട്ടിളപ്പാളി കേസില്‍ നവംബര്‍ മൂന്നിന് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Also Read:ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍

ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, നരേഷ് എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തിയിരുന്നു. സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ഉദ്യോ​ഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവാകാശം നൽകാനാകില്ലെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. 1999 -ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.