Kerala Rain Alert: മഴ മാറിയോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
Kerala Rain Alert Update: ചൊവ്വ രാത്രിയോടെ ആന്ധ്രാതീരം കടന്നുപോയ മോൻതാ തെക്കൻ ഛത്തീസ്ഗഡിലേക്ക് നീങ്ങി ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ പ്രവചനം. നൂറുകിലോമീറ്ററോളം വേഗത്തിലാണ് കാറ്റുവീശിയടിച്ചത്. മോൻത ചുഴലികാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ (Kerala Rain Alert) ശക്തി കുറഞ്ഞുവരുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിലും രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Also Read: ഇന്ന് ഇനി മഴയുണ്ടോ? നാളെയോ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോൻത ചുഴലികാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ആന്ധ്രപ്രദേശിൽ നാശം വിതച്ച മോൻത ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞിരിക്കുകയാണ് നിലവിൽ. കനത്തമഴയിലും കാറ്റിലും 1.50 ലക്ഷം ഏക്കർ കൃഷിനാശമുണ്ടായതായാണ് റിപ്പോർട്ട്. ചൊവ്വ രാത്രിയോടെ ആന്ധ്രാതീരം കടന്നുപോയ മോൻതാ തെക്കൻ ഛത്തീസ്ഗഡിലേക്ക് നീങ്ങി ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ പ്രവചനം. നൂറുകിലോമീറ്ററോളം വേഗത്തിലാണ് കാറ്റുവീശിയടിച്ചത്. തെലങ്കാന, ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ ഇതിൻ്റെ ഭാഗമായി കനത്തമഴയാണ് ലഭിച്ചത്.