Sabarimala Gold Scam: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയാ ഗാന്ധിയുമായുള്ള ബന്ധം ഞെട്ടിക്കുന്നത്; വി ശിവൻകുട്ടി
Sabarimala Gold Scam Case Latest Update: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയാ ഗാന്ധിയ്ക്കും അടൂർ പ്രകാശിനുമുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. ശബരിമല സ്വർണ്ണകടത്ത് കേസിൽ പദവി നോക്കാതെ സോണിയാ ഗാന്ധിയെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് ശിവൻകുട്ടി ആവശ്യപ്പെടുന്നത്. അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീങ്ങുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി, സോണിയ ഗാന്ധി
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് (Sabarimala Gold Scam) കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് (Unnikrishnan Potti) കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി (sonia gandhi) ബന്ധമുണ്ടെന്ന് ആരോപണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി (V Sivankutty). സോണിയാ ഗാന്ധിയുടെ വീട്ടിൽ ഉണ്ണികൃഷ്ണന് എങ്ങനെ പ്രവേശനം ലഭിച്ചെന്നും ശിവൻകുട്ടി ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയാ ഗാന്ധിയ്ക്കും അടൂർ പ്രകാശിനുമുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. ശബരിമല സ്വർണ്ണകടത്ത് കേസിൽ പദവി നോക്കാതെ സോണിയാ ഗാന്ധിയെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് ശിവൻകുട്ടി ആവശ്യപ്പെടുന്നത്. അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീങ്ങുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നിലെ ഗുഢാലോചന പുറത്തുവരണം. സോണിയാ ഗാന്ധിയുടെ മൊഴി നിർണായകമാണെന്നും ശിവൻകുട്ടി അവകാശപ്പെട്ടു. മുഖ്യമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് താക്കോൽ ഏറ്റുവാങ്ങുന്ന പരിപാടിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്തുകൂടി നടന്ന് പോയതുപോലെയാണോ സോണിയാ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടുന്നതും വീട്ടിൽ പോകുന്നതും. ഒറ്റയ്ക്ക് അല്ല പോയതെന്നും രണ്ട് തവണ പോയെന്നും മന്ത്രി പറയുന്നു.
ALSO READ: ‘തൃശൂരിനോട് എന്തിനാണ് വൈരാഗ്യം, അതിൽ കടുത്ത രാഷ്ട്രീയമുണ്ട്’; സുരേഷ് ഗോപി
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ, അയാൾ ഒരു കൊള്ളസംഘത്തിന്റെ തലവനാണെന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നുമാണ് അടൂർ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്. അടൂർ പ്രകാശിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘ഉണ്ണികൃഷ്ണൻ പോറ്റി എൻ്റെ നിയോജക മണ്ഡലത്തിലെ ആളാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. ശബരിമലയിൽ അന്നദാനം നടത്തുന്നുണ്ടെന്നും ഉദ്ഘാടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി എന്നെ സമീപിച്ചത്. അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതുകഴിഞ്ഞാണ് സോണിയാ ഗാന്ധിക്ക് പ്രസാദം നൽകാനായി പോറ്റി തന്നോടൊപ്പം ഡൽഹിയിലെത്തിയത്. സോണിയാ ഗാന്ധിയെ കാണാനുള്ള മുൻകൂർ അനുവാദം പോറ്റിക്ക് ലഭിച്ചിരുന്നു. കൂടെപ്പോകുക മാത്രമാണ് ഞാൻ ചെയ്തത്. താൻ മുഖാന്തരമല്ല പോറ്റി സോണിയാ ഗാന്ധിയെ കണ്ടത്’, അടൂർ പ്രകാശ് പറഞ്ഞു.