Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു

Jayaram Questioned by SIT: തനിക്ക് പോറ്റിയെ വിശ്വാസമായിരുന്നുവെന്നും സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം പറഞ്ഞു. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നാണ് വിവരം.

Sabarimala Gold Scam: പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു

Jayaram

Updated On: 

30 Jan 2026 | 07:39 AM

ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ . ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.

തനിക്ക് പോറ്റിയെ വിശ്വാസമായിരുന്നുവെന്നും സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം പറഞ്ഞു. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നാണ് വിവരം. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.

Also Read:ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം

പൂജ ചടങ്ങിൽ നടൻ ജയറാം പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 2019ലായിരുന്നു ഈ സംഭവം. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം തന്നെ സ്ഥിരീകരിച്ചിരുന്നു.

Follow Us
Related Stories
Nattika Constituency Election 2026: ചുവപ്പിൽ നിന്ന് കാവിയിലേക്ക്… നാട്ടികയിൽ വോട്ടുകൾ ഭിന്നിക്കുമോ?; മുകുന്ദൻ്റെ നീക്കം ആരെ തുണയ്ക്കും
Veena Nair : ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ നമുക്ക് സാധിക്കില്ല, പ്രതികരണവുമായി വീണാ നായർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, ഒരു കോടിയാണ്… ടിക്കറ്റ് നോക്കിയോ; ഇന്നത്തെ ലോട്ടറി ഫലം
Kerala Assembly Election 2026: ട്വൻ്റി-20 വീണ്ടും ഔട്ട്… വീണ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിൽ ഇനിയാര്?
Kerala Assembly Election: പോരിനിറങ്ങി സുധാകരന്‍, കടുംവെട്ടിന് എല്‍ഡിഎഫും; അമ്പലപ്പുഴയില്‍ ഗ്രൗണ്ടൊരുക്കി കോണ്‍ഗ്രസ്
Kerala Assembly Election 2026: കെ കെ രമയ്ക്ക് വടകര സ്വന്തമാകുമോ? അങ്കത്തട്ടിൽ പോരാടാൻ തുനിഞ്ഞ് സ്ഥാനാർത്ഥികൾ
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ