Sabarimala Gold Scam: ‘ഇനിയും വേട്ടയാടിയാല്‍ ഞാൻ ആത്മഹത്യ ചെയ്യും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; വികാരാധീനനായി മണി
Sabarimala Gold Theft Case: തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ഡിണ്ടിഗല്‍ സ്വദേശി ഡി മണി. തനിക്ക് ഉണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കേരളത്തിൽ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും മണി ആവർത്തിച്ചു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് പുറത്തുവരുന്ന വലിയ വാർത്തകളിൽ താൻ എങ്ങനെയെത്തിയെന്ന് തനിക്കറിയില്ലെന്നും മണി പറഞ്ഞു. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താൻ എന്നും മണി പറഞ്ഞു.
തന്റെ പക്കലുള്ള വിവരങ്ങൾ എല്ലാം എസ്ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ എല്ലാം അവർക്ക് നൽകിയിട്ടുണ്ട്. എസ്ഐടി മൂന്ന് പേരുടെ ചിത്രങ്ങൾ കാണിച്ച് വിവരങ്ങൾ തേടിയിരുന്നു. തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇയാൾക്ക് പിന്നിൽ ഒരു ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ് മണി. അടുത്ത ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. പിതാവിന്റെ മരണാന്തര ചടങ്ങിന് കേരളത്തിൽ പോയിട്ടുണ്ടെന്നും ശബരിമലയ്ക്കും വന്നിട്ടുണ്ടെന്നും എന്നാൽ ആരെയും തനിക്ക് അവിടെ പരിചയമില്ലെന്നും മണി പ്രതികരിച്ചു.