Sabarimala gold Scam: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും
Sabarimala Gold Theft: ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ അവസാന ഘട്ടത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ ആണ് എസ്ഐടി സംഘത്തിന്റെ നീക്കം.

Sabarimala Gold Scam
ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും എന്ന് സൂചന. ശബരിമല കട്ടിളപാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടിയുടെ കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നത്തോടെ അവസാനിക്കുമെന്നും റിപ്പോർട്ട്. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാൻ രണ്ടാഴ്ച മാത്രമാണ് ഇനി സംഘത്തിന്റെ മുന്നിൽ ബാക്കിയുള്ളത്.
ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ അവസാന ഘട്ടത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ ആണ് എസ്ഐടി സംഘത്തിന്റെ നീക്കം. അതിനിടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. കോടതി ഇവരെ ജുഡീഷണൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത.
പന്ത്രണ്ടാം തീയതിയാണ് മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി റാന്നി കോടതി പരിഗണിക്കുക. അതേസമയം ആറന്മുളയിലെ ദേവസം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ വീണ്ടും പരിശോധന തുടങ്ങി. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം 14ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി പരിശോധന നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 9 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും വോട്ടെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് ആണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പോളിങ് നടക്കുക. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ഡിസംബർ 9ന് തെരഞ്ഞെടുപ്പ്.