Kerala Local Body Election 2025: ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് രാധാകൃഷ്ണന്‍
Poojappura Radhakrishnan LDF Candidate: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും വൈകാതെ നടക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയായി എസ്പി ദീപക്കിനെയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍. മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ കെബി ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും വൈകാതെ നടക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയായി എസ്പി ദീപക്കിനെയാണ് പരിഗണിക്കുന്നത്. പേട്ട വാര്‍ഡില്‍ നിന്നാകും മത്സരിക്കുന്നത്. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ചാക്ക വാര്‍ഡില്‍ നിന്നും ജനവിധി തേടും. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു വഞ്ചിയൂരില്‍ നിന്നും മത്സരിക്കും.
അതേസമയം, ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസബംര്‍ ഒന്‍പതിന് നടക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകള്‍ രണ്ടാംഘട്ടത്തിലാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ മാസം 14ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നവംബര്‍ 24 ആണ് പത്രിക പിന്‍വലിക്കുന്ന തീയതി.