Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ

Sabarimala Gold Theft: ഈ ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകും എന്നും അദ്ദേഹം പറഞ്ഞു....

Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ

വിഡി സതീശന്‍

Published: 

23 Dec 2025 15:22 PM

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിൽ അന്വേഷണം അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകും എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിൽ നിലവിലെ അന്വേഷണം മന്ദഗതിയിൽ ആണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങളാണ് ഉണ്ടായതെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന് ആരോപണം ഹൈക്കോടതി ശരി വച്ചതായും വിഡി സതീശൻ അവകാശപ്പെട്ടു. ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകാൻ കാരണം ഹൈക്കോടതി നേരിട്ട് ഇടപെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചത് കൊണ്ടാണെന്നും സർക്കാർ നിയന്ത്രണത്തിൽ ആയിരുന്നു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്മാരെ ഇപ്പോഴും അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

ALSO READ: ‘മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിനെ പിന്തുണച്ച് ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കേവലം ചില ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കുമായിരുന്നു എന്നും വിഡി സതീശൻ. സംഭവത്തിൽ വൻ സ്രാവുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്നും അന്വേഷണം പാളിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിലെ ഘടകകക്ഷിയായ ഉഭയക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. കൂടാതെ സംഘപരിവാർ പശ്ചാത്തലമുള്ള വിഷ്ണുപുരം ചന്ദ്രശേഖരനെ യുഡിഎഫിലേക്ക് സ്വീകരിക്കാനുള്ള നീക്കം പൂർണമായി ഉപേക്ഷിച്ചതായി സതീശൻ അറിയിച്ചു.

വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ