AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി

Sabarimala Gold Theft N Vasu Bail: ദൈവത്തിന്റെ സ്വർണം കൊള്ളയടിച്ചതല്ലേ എന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. എന്നാൽ 70 ദിവസത്തിലേറെയായി താൻ ജയിലിൽ ആണെന്നും സ്വർണത്തിന്റെ ചുമതലയുണ്ടായിരുന്ന ആൾ അല്ല താനെന്നുമാണ് വാസു വാദിച്ചത്....

Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
Sabarimala Gold Scam (5)Image Credit source: Tv9 Network
Ashli C
Ashli C | Published: 22 Jan 2026 | 01:47 PM

ശബരിമല സ്വർണ്ണ മോഷണം കേസിൽ എൻ വാസുവിന്റെ ജാമ്യം സുപ്രീംകോടതിയും നിഷേധിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ദൈവത്തിന്റെ സ്വർണം കൊള്ളയടിച്ചതല്ലേ എന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. എന്നാൽ 70 ദിവസത്തിലേറെയായി താൻ ജയിലിൽ ആണെന്നും സ്വർണത്തിന്റെ ചുമതലയുണ്ടായിരുന്ന ആൾ അല്ല താനെന്നുമാണ് വാസു വാദിച്ചത്.

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കർശന നിലപാട് വീണ്ടും എടുത്തിരിക്കുകയാണ് സുപ്രീംകോടതി. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കമ്മീഷണറും ആയിരുന്ന എൻ വാസുവിന്റെ ജാമ്യം പരിഗണിച്ച് മൂന്നാം മിനിറ്റിൽ തന്നെ സുപ്രീംകോടതി തള്ളുകയായിരുന്നു. വാസുവിന്റെ വാദത്തെ എതിർത്തുകൊണ്ട് കവർച്ച നടക്കുന്ന സമയത്ത് വാസുവിന് ചുമതല ഉണ്ടായിരുന്നു എന്ന് കോടതി തിരുത്തുകയും ചെയ്തു.

അതേസമയം ശബരിമലയിലെ കൊടിമരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊടിമരം മാറ്റി സ്ഥാപിച്ചത് ദേവപ്രശ്നത്തിലെ വിധിപ്രകാരം എന്ന് റിപ്പോർട്ട്. കൊടിമരം മാറ്റി സ്ഥാപിക്കാൻ കാരണം കൊടിമരത്തിലെ അധികൃതമായി പെയിന്റ് അടിച്ചതും അതിന്റെ ജീർണ്ണതയും ആണെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇത് ദോശമാണെന്ന് ദൈവപ്രശ്നത്തിൽ തെളിഞ്ഞതോടെയാണ് കൊടിമരം പുനപ്രതിഷ്ഠയ്ക്ക് വഴിതെളിച്ചത്. 2014 ജൂൺ 18ന് ചെറുവള്ളി നാരായണൻ നമ്പൂതിരി,കൂറ്റനാട് രാവുണ്ണി പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ദേവപ്രശ്നം നടന്നത്. യുഡിഎഫ് സർക്കാർ നിയോഗിച്ച ഗോവിന്ദൻ നായർ പ്രസിഡണ്ട് ആയിട്ടുള്ള ബോർഡ് ആയിരുന്നു ആ സമയത്ത്.‌‌

അതേസമയം ശബരിമല സ്വർണ്ണ മോഷണം കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചു. ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട് കേസിലാണ് ഉണ്ണികൃഷ്ണൻ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്.അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം ( എസ് ഐ ടി) കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്.