Sabarimala 2025: മല കയറുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്, മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതെ നോക്കണം; നിർദ്ദേശങ്ങൾ

Sabarimala Mandala Kalam 2025: മലകയറുന്ന സമയത്ത് ഭക്തർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ ഭക്തർക്കായി അവബോധവും ശക്തമാക്കിയിട്ടുണ്ട്.

Sabarimala 2025: മല കയറുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്, മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതെ നോക്കണം; നിർദ്ദേശങ്ങൾ

Sabarimala

Published: 

15 Nov 2025 | 03:06 PM

തിരുവനന്തപുരം: കാത്തിരുന്ന് കാത്തിരുന്ന് മറ്റൊരു വൃശ്ചിക മാസം കൂടി വന്നെത്തിയിരിക്കുകയാണ്. ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം മണ്ഡലക്കാലത്തോട് അനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.

മലകയറുന്ന സമയത്ത് ഭക്തർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ ഭക്തർക്കായി അവബോധവും ശക്തമാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങളാണ് ഭക്തർക്കായി ഉറപ്പാക്കിയിട്ടുള്ളത്. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്.

കനിവ് 108 ആംബുലൻസ് സേവനങ്ങളും ലഭ്യമാണ്. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കുന്നതാണ്.

ALSO READ:മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

തീർത്ഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതെങ്കിലും രോഗങ്ങൾക്കായി മരുന്ന കഴിക്കുന്ന ഭക്തർ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതം നോൽക്കുമ്പോൾ നിർത്തരുത്

പമ്പയിൽ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം

ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുക.

ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചുകൊണ്ട് സാവധാനം മലകയറുക.

മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ കയറ്റം നിർത്തി വൈദ്യസഹായം തേടുക

അടിയന്തിര സഹായത്തിനായി 04735 203232 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക

പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക.

മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.

 

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു