Kerala Rain alert : ഇന്നത്തെപ്പോലെയല്ല നാളെ…. മഴയുണ്ടോ ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്
IMD announces light to moderate rain across Kerala: ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും നേരിയതും മിതമായതും ആയ മഴയ്ക്ക് കേരളത്തിലൂടെ നീളം സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും നേരിയതും മിതമായതും ആയ മഴയ്ക്ക് കേരളത്തിലൂടെ നീളം സാധ്യതയുണ്ട്. അതായത് 15.6 മില്ലി മീറ്റർ മുതൽ 64.4 മില്ലി മീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് നാളെയും മറ്റന്നാളും ഉള്ളത്.
പതിനേഴാം തീയതി മൂന്നു ജില്ലകളിൽ മഞ്ഞ അലര്‌ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് 17-ാം തീയതി ഉള്ളത്. പതിനെട്ടാം തീയതി കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്.
Also read – ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും! സംസ്ഥാനത്ത് കടലക്രമണത്തിനും സാധ്യത
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താമസിക്കുന്നവരും ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവരും മുൻകരുതലുകൾ എടുക്കണം
- ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.