AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Pilgrimage: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് ശനിയാഴ്ച്ച മുതൽ ആരംഭിക്കും

Sabarimala News: 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്താം. ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.

Sabarimala Pilgrimage: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് ശനിയാഴ്ച്ച മുതൽ ആരംഭിക്കും
Sabarimala Virtual Queue BookingImage Credit source: PTI Photos
ashli
Ashli C | Updated On: 31 Oct 2025 20:12 PM

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച വെർച്വൽ ക്യൂ ബുക്കിംഗ് നാളെ(ശനി) ആരംഭിക്കും. പ്രതിദിനം എഴുപതിനായിരം പേർക്ക് വരെ വെർച്ചൽ ക്യൂ ബുക്കിംഗ് ചെയ്യാം. കൂടാതെ 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്താം. ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.

www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് തീർത്ഥാടകർ വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യേണ്ടത്. ഒരു ദിവസം 90000 പേർക്കാണ് ദർശനത്തിന് അനുമതി. കൂടാതെ വിശ്രമത്തിനുള്ള സൗകര്യവും. ഒരേസമയം പതിനായിരം പേർക്ക് വിശ്രമിക്കാൻ സാധിക്കുന്ന 10 നടപ്പന്തലുകളും ജർമൻ പന്തലുകളും സജ്ജമാക്കും.

ALSO READ: ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍

നവംബർ 16ന് വൈകിട്ട് 5 മണിക്കാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു വേണ്ടി ശബരിമല നട തുറക്കുക. ഡിസംബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി നടക്കും പിന്നീട് മകരവിളക്കിന് വേണ്ടി ഡിസംബർ 30ന് വീണ്ടും ശബരിമല നട തുറക്കും. 2026 ജനുവരി 14നാണ് ഇത്തവണത്തെ മകരവിളക്ക്.

കേരളപ്പിറവി ആശംസകൾ നേർന്ന് ​ഗവർണർ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് ​ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കുമൊപ്പം സാമൂഹിക ഐക്യത്തിനും വേണ്ടി കൈകോർക്കാം. കൂടാതെ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നും ​ഗവർണർ പറഞ്ഞു. സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്‌നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാമെന്നും ​ഗവർണർ.