Sabarimala: ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
Sabarimala Pilgrim Accident: തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഇന്ന് രാവിലെ 6.10നാണ് അപകടം ഉണ്ടായത്.
തൊടുപുഴ: ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു. പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് വച്ചാണ് അപകടം. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ദേശീയപാതയിൽ ഇന്ന് രാവിലെ 6.10നാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.
ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ; സംഭവം തൃശ്ശൂരില്‍
തൃശ്ശൂരിൽ ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
അർച്ചന വീട്ടിനുള്ളില്‍ വെച്ച് തീകൊളുത്തുകയും തീ പടര്‍ന്നതോടെ ഇറങ്ങിയോടി വീടിന് പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അർച്ചന മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിക്കാനായി പോയതായിരുന്നു.
മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഷാരോണിനെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭർതൃപീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് ആണെന്നാണ് വിവരം. ആറ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു.