Kerala Rain Alert: ഇന്ന് കേരളത്തില്‍ മഴയുണ്ടോ? ഏതെല്ലാം ജില്ലകള്‍ക്ക് മുന്നറിയിപ്പ്?
November 27 Thursday Kerala Weather Update: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തീരദേശ തമിഴ്‌നാട്ടില്‍ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ദുര്‍ബലമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഴയ്‌ക്കൊപ്പം പകല്‍ താപലനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തീരദേശ തമിഴ്‌നാട്ടില്‍ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കയ്ക്കും ഇടയിലായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപികാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.




പിന്നീടിത് 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: Kerala Rain alert: പകൽ താപനില ഉയരും… മഴ മുന്നറിയിപ്പും കാലാവസ്ഥാ മാറ്റവും ഇങ്ങനെ..
അതേസമയം, മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്തിരുന്നു തീവ്ര ന്യൂനമര്‍ദം സെന്‍യാര്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് ഇന്തോനേഷ്യ കരയില്‍ പ്രവേശിച്ചു. നിലവില്‍ ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് മുകളിലായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.