AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala gold scam: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണ വാതിൽ ബെല്ലാരിയിലും പ്രദർശിപ്പിച്ചു; പണിത് നൽകിയത് ജ്വല്ലറി ഉടമയെന്ന് മൊഴി

Sabarimala Gold theft: ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണം കുറഞ്ഞത് അറിഞ്ഞില്ലെന്നും സ്വർണ്ണം വാങ്ങാൻ ഇടയായ സാഹചര്യവും ഗോവർദ്ധൻ എസ്ഐടി യോട് വെളിപ്പെടുത്തി

Sabarimala gold scam: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണ വാതിൽ ബെല്ലാരിയിലും പ്രദർശിപ്പിച്ചു; പണിത് നൽകിയത് ജ്വല്ലറി ഉടമയെന്ന് മൊഴി
Sabarimala Gold ScamImage Credit source: social media
ashli
Ashli C | Updated On: 26 Oct 2025 11:17 AM

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണ വാതിൽ ഉണ്ണികൃഷ്ണൻ ബെല്ലാരിയിലും പ്രദർശിപ്പിച്ചതായി വെളിപ്പെടുത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ വ്യവസായിയായ ഗോവർധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ സ്വർണ്ണം വിറ്റുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. 2019ൽ പുതുക്കിപ്പണിത സ്വർണ്ണവാതിൽ ശബരിമലയിൽ എത്തിക്കുന്നതിന് മുൻപേ ആണ് ബെല്ലാരിയിൽ എത്തിച്ചത്. ആയിരങ്ങളാണ് ദർശനം നടത്തിയത് എന്നും വെളിപ്പെടുത്തൽ. കൂടാതെ സ്വർണ്ണ വാതിൽ പണിതു നൽകിയത് താൻ ആണെന്നും ഗോവർധൻ മാധ്യമത്തോട് വെളിപ്പെടുത്തി.

ഉണ്ണികൃഷ്ണൻ പോറ്റി മുഖേനയാണ് വാതിൽ സമർപ്പിക്കാനുള്ള അവസരം ലഭിച്ചത്. സ്വർണ്ണവാതിൽ സമർപ്പിക്കാൻ കുടുംബസമേതം ശബരിമലയിൽ എത്തിയിരുന്നതായും ഗോവർദ്ധൻ പറഞ്ഞതായി മനോരമ റിപ്പോർട്ട്. ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണം കുറഞ്ഞത് അറിഞ്ഞില്ലെന്നും സ്വർണ്ണം വാങ്ങാൻ ഇടയായ സാഹചര്യവും ഗോവർദ്ധൻ എസ്ഐടി യോട് വെളിപ്പെടുത്തി. എസ് ഐടി ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുരുക്ക് മുറുകുന്നു ; ഭൂമിയിടപാടുകൾ പരിശോധിക്കും

ശബരിമല സ്വർണ്ണം മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുരുക്ക് മുറുകുകയാണ്. ഇയാളുടെ ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ് ഐ ടി പരിശോധിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ദ്വാരക പാളിക്ക് സ്വർണം പൂശാൻ ഏൽപ്പിച്ച കമ്പനിയായ ചെന്നൈ സ്മാർട്ട് ക്രിയേഷനിലേക്കും അന്വേഷണം നീളും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പല ഇടപാടുകൾക്കും സ്മാർട്ട് ക്രിയേഷൻസിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നാണ് സൂചന. കൂടാതെ ശബരിമലയുമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ആണ് ഉണ്ണികൃഷ്ണൻ റിയൽ എസ്റ്റേറ്റ് കൂടുതൽ സജീവമായത്. ഇയാളുടെ ഫ്ലാറ്റിൽ നിന്നും ഭൂമി ഇടപാടുകളും ആയി ബന്ധപ്പെട്ട രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ സംഭവത്തിൽ പ്രതിചേർക്കണമോ എന്ന നിയമവശവും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.