Kerala Local Holiday : ചെട്ടികുളങ്ങര കുംഭഭരണി; ഈ താലൂക്കുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Chettikulangara Kumbha Bharani School Holiday : രണ്ട് താലൂക്കുകൾക്കാണ് ചെട്ടികുളങ്ങര കുംഭഭരണി ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 23-ാം തീയതിയാണ് ചെട്ടികുളങ്ങര കുംഭഭരണി

Kerala Local Holiday : ചെട്ടികുളങ്ങര കുംഭഭരണി; ഈ താലൂക്കുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala School Holiday (Representational Image)

Updated On: 

16 Feb 2026 | 08:56 PM

ആലപ്പുഴ : പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ദിവസം ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 23-ാം തീയതി തിങ്കളാഴ്ച മാവേലിക്കര, കാർത്തികപ്പള്ളി തലൂക്കുകൾക്കാണ് ആലപ്പുഴ ജില്ല കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടിയും പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അന്നേദിവസം സർക്കാർ ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടറുടെ ഉത്തരവിൽ കൂട്ടിചേർത്തു.

ലഭിക്കുന്നത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി

ഫെബ്രുവരി മൂന്നാം തീയതിയാണ് കളക്ടർ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് മുമ്പ് ശനി, ഞായർ ദിവസങ്ങളിയതിനാൽ വിദ്യാർഥികൾക്ക് മൂന്ന് ദിവസം നീണ്ട അവധി ലഭിക്കും.

ചെട്ടികുളങ്ങര കുംഭഭരണി

ഓണാട്ടുകരയുടെ ഒത്തുചേരലിൻ്റെ ഉത്സവമാണ് ചെട്ടികുളങ്ങര കുഭഭരണി. 13 ദിവസം നീണ്ട് നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ കുംഭഭരണി ദിവസം നടക്കുക.  കെട്ടുകാഴ്ചയ്ക്കൊപ്പം കുത്തിയോട്ടവും കുതിരമൂട്ടിൽ കഞ്ഞിയെല്ലാമായി 13 ദിവസം ചെട്ടികുളങ്ങര ഉത്സവമുകരിതമാകും. 92 അടി വരെ നീളുമള്ള കെട്ടുക്കാഴ്ചകൾ വരെയുണ്ടാകും.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ