Veena George : സുരക്ഷ വീഴ്ച, KSU പ്രതിഷേധം അതിരുവിട്ടു; മന്ത്രി വീണാ ജോർജിന് പരിക്ക്

Veena George Injury : മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിന് പരിക്കേറ്റതായിട്ടാണ് സിപിഎം നേതാക്കൾ അറിയിക്കുന്നത്. മന്ത്രിയെ ഐസിയുവിലേക്ക് പ്രവേശിച്ചുയെന്നാണ് നേതാക്കൾ അറിയിക്കുന്നത്.

Veena George : സുരക്ഷ വീഴ്ച, KSU പ്രതിഷേധം അതിരുവിട്ടു; മന്ത്രി വീണാ ജോർജിന് പരിക്ക്

Veena George Injury

Updated On: 

25 Feb 2026 | 05:07 PM

കണ്ണൂർ : കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം അതിരുവിടുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഒരുക്കേണ്ട സുരക്ഷയിൽ വീഴ്ചയുണ്ടായതിന് പിന്നാലെയാണ് കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ അരികിലേക്ക് പ്രതിഷേധമുണ്ടായത്. ആരോഗ്യ മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറുമുണ്ടായിരുന്നു. പരിക്കേറ്റ മന്ത്രിയെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചുയെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.

കണ്ണൂരിൽ വിവിധ പരിപാടികൾക്കാണ് ആരോഗ്യമന്ത്രിയെത്തിയത്. കണ്ണൂരിൽ എത്തിയപ്പാടെ മന്ത്രിക്കെതിരെ വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് ഉയർന്നത്. എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് തിരികെ പോകാനായി റെയിൽവെ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. സമരക്കാർ മന്ത്രിയെ ആക്രമിച്ചുയെന്നാണ് സ്പീക്കർ എ എൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞത്

Follow Us
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം