C Krishnakumar: ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിനെതിരെ പീഡന പരാതി, കുടുംബ പ്രശ്നമെന്ന് പാർട്ടി
സംഭവം കുടുംബ പ്രശ്നമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി പോലീസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സി കൃഷ്ണകുമാർ പറയുന്നു

C Krishnakumar Controversy
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസഡിൻ്റിനെതിരെ പീഡന പരാതി. സി.കൃഷ്ണകുമാറിനെതിരെയാണ് പരാതി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. പാലക്കാട് സ്വദേശിനിയാണ് പരാതി സമർപ്പിച്ചത്. എന്നാൽ കുടംബ പ്രശ്നങ്ങളുടെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് സി കൃഷ്ണകുമാർ പ്രതികരിച്ചു. പല തവണ തനിക്കെതിരെ പീഡന ശ്രമം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. മുൻപ് ആർഎസ്എസിൻ്റെ എളമക്കരയിലെ കാര്യാലയത്തിൽ എത്തി പരാതി നൽകിയിരുന്നെന്നും ഇതിൽ നടപടിയുണ്ടായില്ലെന്നും പറയുന്നു.
പരാതിയിൽ പറയുന്നത്
ബിജെപിയുടെ നേതൃത്വത്തിൽ നിൽക്കാൻ ഒരു തരത്തിലും അർഹതയില്ലാത്ത ആളാണ് ഇദ്ദേഹം. മുമ്പ് പലതവണ തനിക്കെതിരെ ഇത്തരത്തിൽ പീഡന ശ്രമം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഈ കാര്യം താൻ നേതാക്കളെ അറിയിച്ചിരുന്നു. എറണാകുളം എറണാകുളം എലമക്കരയിലെ ആർഎസ്എസിന്റെ സംസ്ഥാന ഓഫീസിലെത്തി താൻ ഈ കാര്യം സംസ്ഥാന ആർഎസ്എസിന്റെ നേതൃത്വത്തോട് അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തോടും അറിയിച്ചിരുന്നു. പക്ഷേ ഒരു തരത്തിലും നടപടി ഉണ്ടായില്ല. കൃഷ്ണകുമാർ ബിജെപിയുടെ വിവിധ രാഷ്ട്രീയ സമരങ്ങളിലും യോഗങ്ങളിലും പ്രത്യക്ഷപ്പെട്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നതായി താൻ കണ്ടു. അത് പറയാൻ അദ്ദേഹത്തിന് അർഹതയുമില്ല. തനിക്കെതിരെ അതിക്രമം നടത്തിയ ആളാണ് അദ്ദേഹം
ബിജെപി പറയുന്നത്
ബിജെപി പറയുന്നത് ഇതൊരു കുടുംബ പ്രശ്നമാണെന്നും. സ്വത്ത് തർക്കത്തിൻ്റെ പേരിൽ ഉണ്ടാക്കിയ ഒരു ഫാബ്രിക്കേറ്റഡ് കേസാണെന്നുമാണ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കോടതി തന്നെ ഈ പരാതി തള്ളിയതാണ്. പിന്നീട് ഇപ്പോൾ പൊന്തി വരുന്നത് മറ്റൊരു ലക്ഷ്യം വച്ച് കൊണ്ടെന്നും ബിജെപി പറയുന്നു. അതേസമയം ഇതിന് പിന്നിൽ സന്ദീപ് വാര്യരാണെന്നും കേസ് കോടതി തന്നെ തള്ളിയതെന്നും സി കൃഷ്ണകുമാറും പ്രതികരിച്ചു.