Thiruvananthapuram Medical College: 24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രത്തിന്റെ ഫലം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച്ച

Thiruvananthapuram Medical College Negligence:ചികിത്സ തേടിയെത്തിയ ദിവസം നൽകിയ മരുന്നുകളുടെ ഫലമായിരിക്കാം യുവാവിന് വയറു വേദനയിൽ നേരിയ ആശ്വാസം ലഭിച്ചതോടെ ആശുപത്രി വിട്ടു. എന്നാൽ സ്കാനിങ് റിപ്പോർട്ട് ഹോസ്പിറ്റലിൽ നിന്നും വാങ്ങിച്ചിരുന്നില്ല. എന്നാൽ വീണ്ടും വയറുവേദന തുടർന്നതോടെ ചികിത്സ ആവശ്യമായി വന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ നിന്നും സ്കാനിങ് റിപ്പോർട്ട് വാങ്ങിച്ചത്. വയറുവേദന വീണ്ടും ശക്തമായപ്പോൾ ഹോമിയോ ചികിത്സ തേടാം എന്ന.......

Thiruvananthapuram Medical College: 24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രത്തിന്റെ ഫലം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച്ച

Thiruvananthapuram Medical College

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 11:38 PM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര വീഴ്ച എന്ന് ആരോപണം. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 24 കാരന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ആണ് ആശുപത്രിയുടെ ഭാഗത്തുനിന്നും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. വയറുവേദനയെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടിയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. വൃക്കയിലെ കല്ല് ആയിരിക്കാം വേദനയ്ക്ക് പിറകിൽ എന്ന ഡോക്ടർമാരുടെ അനുമാനത്തെ തുടർന്ന് യുവാവിനോട് സ്കാനിങ് എടുക്കുവാനായി നിർദ്ദേശിച്ചു. അത് പ്രകാരം ഷിഹാസ് സ്കാനിങ് എടുക്കുകയും ചെയ്തു.

ചികിത്സ തേടിയെത്തിയ ദിവസം നൽകിയ മരുന്നുകളുടെ ഫലമായിരിക്കാം യുവാവിന് വയറു വേദനയിൽ നേരിയ ആശ്വാസം ലഭിച്ചതോടെ ആശുപത്രി വിട്ടു. എന്നാൽ സ്കാനിങ് റിപ്പോർട്ട് ഹോസ്പിറ്റലിൽ നിന്നും വാങ്ങിച്ചിരുന്നില്ല. എന്നാൽ വീണ്ടും വയറുവേദന തുടർന്നതോടെ ചികിത്സ ആവശ്യമായി വന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ നിന്നും സ്കാനിങ് റിപ്പോർട്ട് വാങ്ങിച്ചത്. വയറുവേദന വീണ്ടും ശക്തമായപ്പോൾ ഹോമിയോ ചികിത്സ തേടാം എന്ന തീരുമാനത്തിൽ യുവാവ് അടുത്തുള്ള ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.

അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എടുത്ത സ്കാനിംഗ് റിപ്പോർട്ട് ഡോക്ടർസിനെ കാണിച്ചു. അപ്പോഴാണ് സ്കാനിങ്ങിലെ ഗുരുതര വീഴ്ചയെ കുറിച്ച് ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാർ മനസ്സിലാക്കുന്നത്. ഇരുപത്തിനാലുകാരൻ ഷിഹാസിന്റെ റിപ്പോർട്ടിൽ ഗർഭപാത്രത്തെ കുറിച്ചുള്ള പരാമർശങ്ങൾ കണ്ട ഡോക്ടർസ് ആദ്യം സ്കാനിങ് റിപ്പോർട്ട് മൊത്തത്തിൽ മാറിപ്പോയതാണോ എന്ന് അറിയാനായി പേരും വയസ്സുമെല്ലാം ഒന്നുകൂടി പരിശോധിച്ചു.

ALSO READ:സംസ്ഥാനവ്യാപകമായി ഇന്ന് ഹര്‍ത്തല്‍; പരീക്ഷകള്‍ നടക്കില്ല; കടകള്‍ തുറക്കുമോ?

എന്നാൽ അവയെല്ലാം കൃത്യമാണ് ഷിഹാസ് 24 വയസ്സ് എന്നെല്ലാം ഉണ്ട്. ഇതോടെയാണ് സ്കാനിങ് റിപ്പോർട്ടിൽ വലിയ വീഴ്ച സംഭവിച്ചു എന്ന് മനസ്സിലായത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതരെ ഈ വീഴ്ച കാണിക്കുന്നതിന് വേണ്ടി ഷിഹാസ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തി. തങ്ങൾക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി കൊടുത്തതോടെ ആശുപത്രിക്കാരുടെ പതിവ് രീതിയായ ദേഷ്യപ്പെടലും അവഗണനയുമാണ് യുവാവ് നേരിടേണ്ടിവന്നത്.

നിനക്കൊക്കെ ഈ രീതിയിൽ റിപ്പോർട്ട് നൽകാനേ സാധിക്കുമെന്ന് പറയുകയും പരിശോധിക്കട്ടെ എന്ന രീതിയിൽ റിപ്പോർട്ട് വാങ്ങിച്ച് അത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ ഇട്ടു എന്നും ആരോപണം. പിന്നീട് തർക്കത്തെ തുടർന്ന് ഷിഹാസിന് തെറ്റ് തിരുത്തി പുതിയ പ്രിന്റ് നൽകുകയും ചെയ്തു. മറ്റേതോ യുവതിയുടെ പരിശോധനാ റിപ്പോർട്ട് ആണ് ഷിഹാസിന്റെ പേരും വയസ്സും ചേർത്ത് നൽകിയത്. പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നൽകിയിട്ടുണ്ട്.

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

കോഴിക്കോട് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാനം ഒട്ടാകെ ഇന്ന് ഹർത്താൽ. 52 ദളിത് ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഹർത്താൽ പുരോഗമിക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടുന്നത്.

English Summary

Serious allegation about lapses in the scanning report of a young man at Thiruvananthapuram Medical College. hospital has made a major mistake in the scanning report of a 24-year-old man who sought treatment for stomach pain. Shihas, a native of Kazhakoottam, sought treatment at the Medical College for stomach pain. But its found that hospital mistakenly given a women report.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്