പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കാലടി സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ട വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ...

പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala High Court

Updated On: 

03 Nov 2026 | 05:04 PM

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ട വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

നിലവിൽ സസ്പെൻഷനിൽ ആയ 16 വിദ്യാർത്ഥികളിൽ പത്ത് പേരാണ് പരീക്ഷ എഴുതാൻ ഉള്ളത്. ഇവർക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുക. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഇവർ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിൽ തുടരുകയാണ്. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾ മാപ്പ് എഴുതി നൽകിയാൽ നടപടി പിൻവലിക്കുന്ന കാര്യം പരിഗണിക്കാം എന്നാണ് ഇന്നലെ ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം വന്നത്. ഓഗസ്റ്റ് 23 ആം തീയതി നടത്തിയ സമരം അക്രമത്തിലേക്ക് നീങ്ങി എന്നും വൈസ് ചാൻസിലറുടെ പ്രതികാത്മക ശവകോശ യാത്ര നടത്തി എന്നുമാണ് വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സിൻഡിക്കേറ്റിനു മുന്നിൽ റിപ്പോർട്ട് വച്ചത്.

Also Read: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി

എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങാൻ തയ്യാറാല്ല എന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ തീരുമാനം. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോളേജ് കോൺവെക്കേഷൻ ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

എന്നാൽ കാലടി സർവകലാശാലയിലെ എസ്എഫ്ഐയുടെ സമരത്തെ പ്രാകൃതം എന്ന് വിശേഷിപ്പിച്ച അതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ ദിവസം മന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ കോളേജ് യൂണിയൻ ഭാരവാഹികളായ രണ്ട് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ അകാരണമാണെന്നും എത്രയും വേഗം വിദ്യാർത്ഥികൾക്ക് എതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും ആണ് എസ്എഫ്ഐയുടെ ആവശ്യം.

English Summary

Students facing suspension at Kalady University have suffered a setback in the High Court. The court denied permission for the suspended students to appear for examinations. The Division Bench pointed out that the earlier order by the Single Bench in this regard was contrary to the rules.

Loading...
Unable to load recommendations.
Follow Us
Related Stories
Bar License: ബാർ ലൈസൻസ് അനുവദിക്കൽ; എക്സൈസ് കമ്മീഷ്ണറോട് വിശദീകരണം തേടിയെന്ന് മന്ത്രി
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
പെരുമ്പാവൂരിൽ 14- കാരിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു
Actress Assault case: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി
Kerala Rain Forecast: മഞ്ഞുകാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മുന്നറിയിപ്പ്
Kerala Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളോ… ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം