ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു
Shigella scare in Kerala capital: Thiruvananthapuram bakery closed after bacteria detected in juice: മെയ് 29 നാണ് ഓറഞ്ച് ഫ്ലേവറിലുള്ള ജ്യൂസിൻ്റെ സാംപിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചത്. പ്രാദേശികമായി നിമ്മിക്കുന്ന ജ്യൂസാണ് ഇത് എന്നാണ് വിവരം. തുടർന്ന് വഞ്ചിയൂരിലെ ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഷിഗെല്ലാ സാനിധ്യം കണ്ടെത്തിയത്. ഇതോടെ അധികൃതർ എത്തി ബേക്കറി അടച്ചുപൂട്ടുകയായിരുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല സാനിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയത്. ഇതോടെ ബേക്കറി അടച്ചുപൂട്ടി.
മെയ് 29 നാണ് ഓറഞ്ച് ഫ്ലേവറിലുള്ള ജ്യൂസിൻ്റെ സാംപിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചത്. പ്രാദേശികമായി നിമ്മിക്കുന്ന ജ്യൂസാണ് ഇത് എന്നാണ് വിവരം. തുടർന്ന് വഞ്ചിയൂരിലെ ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഷിഗെല്ലാ സാനിധ്യം കണ്ടെത്തിയത്. ഇതോടെ അധികൃതർ എത്തി ബേക്കറി അടച്ചുപൂട്ടുകയായിരുന്നു.
അതേസമയം സംസ്ഥാനത്താകെ ഷിഗെല്ലാ ബധിതരുടെ എണ്ണം വർധിക്കുകയാണ്. വയനാട് ഏഴ് പേർക്കുകൂടി പുതുതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് നേരത്തെ 16 കുട്ടികളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ ഒൻപത് പേരുടെ ഫലം നേരത്തെ പൊസിറ്റീവായിരുന്നു. ബാക്കിയുണ്ടായിരുന്ന 7 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Also Read: മലപ്പുറം കീഴാറ്റൂരിൽ മരിച്ച വയോധികയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
എന്താണ് ഷിഗെല്ല?
ഷിഗെല്ല എന്ന ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.
അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.
ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.
രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.
English Summary
Following a confirmed case of infection in Kattakada, Thiruvananthapuram, the Food Safety Department temporarily shut down a local bakery. Lab tests of a locally prepared, orange-flavored juice sample collected from the shop on May 29 confirmed the presence of the dangerous Shigella bacteria.