മലപ്പുറം കീഴാറ്റൂരിൽ മരിച്ച വയോധികയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Shigella confirmed in elderly woman who died in Keezhattur: മലപ്പുറം പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കീഴാറ്റൂർ സ്വദേശിനിയായ സരോജിനിക്ക് (59) ആണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കം ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് സരോജിനി മരിച്ചത്. തുടർന്ന് മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോൾ ഷിഗെല്ല രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

മലപ്പുറം കീഴാറ്റൂരിൽ മരിച്ച വയോധികയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Shigella Confirmed Woman Who Died In Keezhattur

Updated On: 

12 Jun 2026 | 09:21 PM

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കീഴാറ്റൂർ സ്വദേശിനിയായ സരോജിനിക്ക് (59) ആണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കം ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് സരോജിനി മരിച്ചത്. തുടർന്ന് മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോൾ ഷിഗെല്ല രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട് നാലു വയസുകാരിയുടെ മരണവും ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഈ കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടുകൂടി മലപ്പുറം ജില്ലാ ആരോഗ്യവകുപ്പ് പെരിന്തൽമണ്ണയിലും കീഴാറ്റൂർ മേഖലയിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയമൂലം ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നു. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

Also Read: നിപ രോഗിയുടെ നില ഗുരുതരമായി തുടരുന്നു; സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ

മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം. അ‌തിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്. വയറിളക്കം മാത്രമല്ല, പനി, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന തോന്നൽ തുടങ്ങിയവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഷിഗല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാം. ലക്ഷണങ്ങൾ കാണിക്കുന്നവർ ഒരുകാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടനടി അടുത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടണം. നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം.

​മൂന്ന് വയസുകാരന് ഷിഗല്ല

കോഴിക്കോട് പയ്യോളി നഗരസഭയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ പരിശോധനാ ഫലം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധ കണ്ടെത്തിയിട്ടില്ല.

വയനാട്ടിലും ഷിഗെല്ല

ആശങ്ക ഉയർത്തി വയനാട്ടിൽ 16 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയതായി ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, ഇവർ കോളിയാടി സ്കൂളിലെ കുട്ടികളാണ്. രോഗലക്ഷണങ്ങളെ 16 കുട്ടികളുടെ സാമ്പിളുകളാണ് നേരത്തെ പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ ഫലം പോസിറ്റീവായി വന്നിരുന്നു. ബാക്കിയുണ്ടായിരുന്ന 7 പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

English Summary

A housewife who died while undergoing treatment in Perinthalmanna, Malappuram has been confirmed to have Shigella. Sarojini (59), a native of Keezhattoor, has been confirmed to have Shigella in a post-mortem examination. Sarojini died on Tuesday while undergoing treatment at Kozhikode Medical College following diarrhea. When the post-mortem examination results came, the infection with Shigella was confirmed.

Follow Us
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
ഇസ്തിരിപ്പെട്ടിയുടെ അടിഭാ​ഗം കരിഞ്ഞു പോയോ? 1 മിനിറ്റിൽ മാറ്റാം!
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ