Kerala Nipah Virus Updates – നിപ : രോഗിയുടെ നില ഗുരുതരമായി തുടരുന്നു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍
Kerala Nipah Virus Updates : കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച നാല്‍പ്പത്തി മൂന്ന് കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് രോഗി. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ നിലിവില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. കൂടതല്‍ പേരില്‍ രോഗ ലക്ഷണം കാണിക്കുന്ന സാഹ്യര്യമുണ്ടാവുകയാണെങ്കില്‍ മാത്രമെ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കൂ.
കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച നാല്‍പ്പത്തി മൂന്ന് കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് രോഗി. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ നിലിവില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. കൂടതല്‍ പേരില്‍ രോഗ ലക്ഷണം കാണിക്കുന്ന സാഹ്യര്യമുണ്ടാവുകയാണെങ്കില്‍ മാത്രമെ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കൂ.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പും ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്ത് വിട്ടു. മെയ് 30 മുതല്‍ ജുണ്‍ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രസന്റ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 3,4,5,6 തീയതികളില്‍ ഫറോക്ക് കോളേജ്, ജൂണ്‍ 7,8,9 തീയതികളില്‍ മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും രോഗി എത്തി. നിലവില്‍ രോഗ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 77 പേരാണ് ഉള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 14 പേര്‍ ബന്ധുക്കളും.
Also Read : രോഗത്തിന്റെ ഉറവിടം ആ ഗോഡൗണോ? കോഴിക്കോട്ടെ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്
നിപയുമായി ബന്ധപ്പെട്ട രോഗവിവരങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കോഴിക്കോട് ജില്ലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ മരുന്നുകള്‍ എത്തിക്കും. സമ്പര്‍ക്കപ്പട്ടികയില്‍ ഇനിയും ആളുകള്‍ ഉണ്ടോ എന്ന അന്വേഷണവും തുടരും. രോഗം പടരാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരെ ഒരോ ക്ലസ്റ്റുറുകളായി തിരിച്ച് നിരീക്ഷണം തുടരും. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കു രോഗലക്ഷണം കാണിക്കുന്നില്ല എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. നിപ കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2373 901, 9072007767
സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നാല്‍പ്പത്തി മൂന്ന് കാരനില്‍ രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗ് ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിന് സമീപം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഡ് പരിസരത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂര്‍ണമായും നിരോധിച്ചു.
English Summary
The condition of a 43-year-old man who tested positive for Nipah in Kozhikode remains critical, it has been reported. The patient is on a ventilator in the isolation ward of Kozhikode Medical College. 15 people who came in direct contact with him are in home quarantine. The area will be declared a containment zone only if more people show symptoms.