SIR Draft List: SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു: 24, 08,503 പേർ പുറത്ത്; പരാതികള്‍ ജനുവരി 22 വരെ നല്‍കാം

SIR Draft List:പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ...

SIR Draft List: SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു: 24, 08,503 പേർ പുറത്ത്; പരാതികള്‍ ജനുവരി 22 വരെ നല്‍കാം

SIR

Published: 

23 Dec 2025 19:57 PM

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ നിന്നും 24,08,503 ആളുകളെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. ഇതിൽ 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. പട്ടിക സംബന്ധിച്ച പരാതികൾ ഇന്ന് മുതൽ ജനുവരി 22 വരെ നൽകാവുന്നതാണ്.

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

സ്ഥലംമാറിയവർ, അന്തരിച്ചവർ, ഒന്നിലധികം തവണ പേര് ഉൾപ്പെട്ടവർ (ഇരട്ടിപ്പ്) എന്നിവരുടെ വോട്ടർ പട്ടിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തിന് പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ & നിക്കോബാർ എന്നിവിടങ്ങളിലെ പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി.

Related Stories
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
റോഡിലെ ക്രിമിനലുകൾ
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ