SIR Form Filling: എസ്ഐആറിൽ എല്ലാവരും തെറ്റിക്കുന്ന കോളം, പൂരിപ്പിക്കാൻ എളുപ്പം
മൂന്നാമത്തെ ഭാഗം ഇപ്പോൾ പ്രസിദ്ധീകരിച്ച 2002 ലെ വോട്ടർപട്ടിക പ്രകാരം നിങ്ങൾ എവിടെയാണോ ഉള്ളത് അവിടുത്തെ വിവരങ്ങളാണ് ഇവിടെ നൽകേണ്ടത്. നിങ്ങൾ 2002 ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെങ്കിൽ മാത്രമേ ഈ ഭാഗം പൂരിപ്പിക്കേണ്ടതുള്ളൂ
എസ്ഐആർ ഫോം പൂരിപ്പിക്കുന്നതാണ് ഇപ്പോൾ പലരുടെയും ആശങ്ക. ഒന്നിലധികം കോളങ്ങളും, പേജുകളും പലർക്കും സംശയങ്ങളുണ്ടാക്കുന്നുണ്ട്. വളരെ ലളിതമായി ഫോം പൂരിപ്പിക്കാം. 2025 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും രണ്ട് എന്യൂമറേഷൻ ഫോം വീതമാണ് ബിഎൽഒ നൽകിയിട്ടുള്ളത്. രണ്ട് ഫോമും വളരെ കൃത്യമായി പൂരിപ്പിച്ച് ഒരെണ്ണം ബിഎൽഒയ്ക്ക് നൽകുകയും മറ്റൊന്ന് നമ്മൾ സൂക്ഷിച്ചു വെക്കുകയും വേണം
എന്യൂമറേഷൻ ഫോമിൽ ആകെ അഞ്ച് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ ഭാഗം ഏറ്റവും മുകളിലായി ബിഎൽഒയുടെ നമ്പറും നമ്മുടെ പൂർണ്ണമായ വിവരങ്ങളുമാണ് നൽകിയിട്ടുള്ളത്. ഈ ഭാഗത്ത് പൂരിപ്പിക്കേണ്ടതായി ഒന്നുമില്ല. മുകൾ വശത്ത് നമ്മുടെ ഫോട്ടോ പതിച്ചതിന്റെ വലതുഭാഗം പുതിയ ഫോട്ടോ പതിപ്പിക്കുവാനുള്ള സ്ഥലമുണ്ട്. ആവശ്യമെങ്കിൽ പുതിയ ഫോട്ടോ നൽകാവുന്നതാണ്. രണ്ടാമത്തെ ഭാഗത്തിൽ നിങ്ങളുടെ നിലവിലെ വിവരങ്ങളാണ് നൽകേണ്ടത്.
ഒന്നാമത്തേത് ഡേറ്റ് ഓഫ് ബർത്ത് ആണ്, ജനനത്തീയതി. മാസം, വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. രണ്ടാമത്തേത് ആധാർ നമ്പർ ആണ്. 12 അക്കമുള്ള നിങ്ങളുടെ ആധാർ നമ്പർ അവിടെ എഴുതണം. മൂന്നാമത്തേത് നിലവിലുള്ള 10 അക്കമുള്ള മൊബൈൽ നമ്പർ ആണ് എഴുതേണ്ടത്. നാല്, പിതാവിന്റെ പേരാണ്, പിതാവിന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ പേര്. അഞ്ച്, പിതാവിന്റെ എപ്പിക് നമ്പർ ആണ്.
ALSO READ: വാർത്തകളിൽ നിറയുന്ന എസ്‌ഐആർ ഇലക്ടറൽ റോൾ എന്താണ്? സവിശേഷതകളും പ്രാധാന്യവും
എപ്പിക് നമ്പർ എന്നാൽ വോട്ടേഴ്സ് ഐഡിയിലെ നമ്പർ ആണ് എഴുതേണ്ടത്. ആറ് മാതാവിന്റെ പേരാണ്. ഏഴാമത് മാതാവിന്റെ എപ്പിക് നമ്പർ. പിതാവിന്റെ വോട്ടേഴ്സ് ഐഡി നമ്പർ പോലെതന്നെ മാതാവിന്റെ വോട്ടേഴ്സ് ഐഡി നമ്പർ ആണ് ഇവിടെ കൊടുക്കേണ്ടത്. എട്ടാമത് പങ്കാളിയുടെ പേരാണ്. ഉദാഹരണം: ഭർത്താവിന്റെ ഫോം ആണ് പൂരിപ്പിക്കുന്നതെങ്കിൽ ഭാര്യയുടെ പേരും ഭാര്യയുടെ ഫോം ആണ് പൂരിപ്പിക്കുന്നതെങ്കിൽ ഭർത്താവിന്റെ പേരും കൃത്യമായി എഴുതുക.
എല്ലാവരും സംശയിക്കുന്ന കോളം
മൂന്നാമത്തെ ഭാഗം ഇപ്പോൾ പ്രസിദ്ധീകരിച്ച 2002 ലെ വോട്ടർപട്ടിക പ്രകാരം നിങ്ങൾ എവിടെയാണോ ഉള്ളത് അവിടുത്തെ വിവരങ്ങളാണ് ഇവിടെ നൽകേണ്ടത്. നിങ്ങൾ 2002 ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെങ്കിൽ മാത്രമേ ഈ ഭാഗം പൂരിപ്പിക്കേണ്ടതുള്ളൂ. 2002-ൽ വോട്ട് ചെയ്തവരാണെങ്കിൽ https://www.ceo.kerala.gov.in/voter-search എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം ലഭിക്കും. ഈ ഭാഗം പൂരിപ്പിക്കേണ്ടത് 2002 ലെ വോട്ടേഴ്സ് ലിസ്റ്റ് പ്രകാരമാണ്.
ഒന്നാമതായി പേര്. 2002 ലെ ലിസ്റ്റിൽ എന്താണോ പേര് അതാണ് അവിടെ നൽകേണ്ടത്. രണ്ടാമത് എപ്പിക് നമ്പർ ആണ്, അതായത് വോട്ടേഴ്സ് ഐഡി നമ്പർ. മൂന്നാമത് ബന്ധുവിന്റെ പേര്. 2002 ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരിനോടൊപ്പം ആരുടെ പേരാണോ, പിതാവാകാം, മാതാവാകാം, മറ്റ് ഏറ്റവും അടുത്ത ബന്ധുക്കൾ ആരെങ്കിലും ആകാം. അവിടെ ബന്ധുവിന്റെ പേര് എന്നുള്ളിടത്ത് ആ പേരാണ് വെക്കേണ്ടത്. നാലാമത്, നിങ്ങളും അദ്ദേഹവും തമ്മിലുള്ള ബന്ധമാണ്. അഞ്ചാമത് ജില്ല രേഖപ്പെടുത്തുക. ആറാമത് സംസ്ഥാനത്തിന്റെ പേരാണ്. ഏഴാമത് നിയമസഭാ മണ്ഡലം. 2002 ൽ വോട്ടർപട്ടികയിലെ നിയമസഭാ മണ്ഡലമാണ് അവിടെ എഴുതേണ്ടത്.
എട്ടാമത് നിയമസഭാ മണ്ഡലത്തിന്റെ നമ്പർ ആണ്. ഇത് കണ്ടെത്തുവാൻ 2002 ലെ വോട്ടർപട്ടികയിൽ ആദ്യത്തെ കോളത്തിൽ എസി നമ്പർ എന്ന് നോക്കിയാൽ നമ്പർ കാണാൻ സാധിക്കും. എസി എന്നാൽ അസംബ്ലി കോൺസ്റ്റിറ്റ്യുവൻസി എന്നതാണ് അർത്ഥമാക്കുന്നത്. ഒമ്പതാമത് ഭാഗം നമ്പർ അല്ലെങ്കിൽ പാർട്ട് കോഡ് ആണ്. 2002 ലെ പാർട്ട് കോഡിൽ കൊടുത്തിരിക്കുന്ന ബൂത്ത് നമ്പർ ആണ് അവിടെ രേഖപ്പെടുത്തേണ്ടത്. പത്താമത് സീരിയൽ നമ്പർ അല്ലെങ്കിൽ ക്രമനമ്പർ ആണ്.
2002 ലെ മൂന്നാമത്തെ കോളത്തിൽ സീരിയൽ നമ്പർ കാണാവുന്നതാണ്. ഇവയെല്ലാം തന്നെ 2002 ലെ എസ്ഐആർ വോട്ടർപട്ടികയിൽ ഉള്ളതാണ്.
നിലവിലെ വോട്ടർപട്ടികയിൽ ഉള്ളവരും 2002 ലെ എസ്ഐആറിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരും ഈ ഭാഗം പൂരിപ്പിച്ചാൽ മതി. പൂരിപ്പിച്ച് അപേക്ഷകനോ മുതിർന്ന കുടുംബാംഗത്തിന്റെയോ ഒപ്പ് രേഖപ്പെടുത്തി ബൂത്ത് ലെവൽ ഓഫീസർക്ക് നൽകേണ്ടതാണ്.
നാലാമത്തെ ഭാഗം പൂരിപ്പിക്കുന്നതിനു മുമ്പായി
നാലാമത്തെ ഭാഗം പൂരിപ്പിക്കുന്നതിനു മുമ്പായി രണ്ടാമത്തെ ഭാഗമായ നിലവിലെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും അതായത് ഈ ഭാഗം, മൂന്നാമത്തെ ഭാഗത്തിൽ 2002 ൽ എസ്ഐആർ പ്രകാരം ലിസ്റ്റിൽ ഉൾപ്പെട്ടവർ ഈ ഭാഗവും പൂരിപ്പിച്ചു കഴിഞ്ഞാൽ നാലാമത്തെ ഭാഗം പിന്നെ പൂരിപ്പിക്കേണ്ടതില്ല. സൈൻ ചെയ്ത് ബിഎൽഒക്ക് നൽകിയാൽ മതി.
എന്നാൽ നിലവിൽ നിങ്ങൾ ലിസ്റ്റിൽ ഉണ്ടാവുകയും 2002 ലെ എസ്ഐആർ ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട് മൂന്നാമത്തെ ഭാഗം നിങ്ങൾക്ക് പൂരിപ്പിക്കാൻ സാധിക്കുന്നില്ല. പകരം നാലാമത്തെ ഈ ഭാഗമാണ് പൂരിപ്പിക്കേണ്ടത്. നിങ്ങൾ വിദേശത്തോ, വോട്ടവകാശ സമയത്ത് 18 വയസ്സ് പൂർത്തിയാകാത്തതിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം 2002 ലെ എസ്ഐആർ ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്തത്.
പകരം നിങ്ങളുടെ പിതാവോ, മാതാവോ, അടുത്ത ബന്ധുക്കളോ 2002 ലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടാകും. അവരുടെ വിവരമാണ് ഈ നാലാമത്തെ ഭാഗത്ത് നിങ്ങൾ പൂരിപ്പിച്ചു നൽകേണ്ടത്. അതായത് നിങ്ങളുടെ ബന്ധുവിന്റെ പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ഉൾപ്പെടുന്നവർ 2002 ലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ വിവരമാണ് ഇവിടെ നൽകേണ്ടത്.
നാലാമത്തെ ഭാഗത്തിൽ. മുൻ കോളത്തിൽ അവസാന എസ്ഐആറിൽ പേര് നൽകിയിരിക്കുന്ന വോട്ടറുടെ ബന്ധുവിന്റെ വിശദാംശങ്ങളാണ് ഇവിടെ നൽകേണ്ടത്. പേര് എന്നുള്ളിടത്ത് നിങ്ങളുടെ ബന്ധുവിന്റെ പേര് നൽകുക. പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ആരുമാകാം. എപ്പിക് നമ്പർ എന്നുള്ളിടത്തും ബന്ധുവിന്റെ വോട്ടേഴ്സ് ഐഡി നമ്പർ ആണ് കൊടുക്കേണ്ടത്.
ഇനി ബന്ധുവിന്റെ പേര്, ഇവിടെ കൺഫ്യൂഷൻ വരേണ്ട യാതൊരു കാര്യവുമില്ല. അച്ഛനാണ് ബന്ധുവായി എഴുതിയിരിക്കുന്നതെങ്കിൽ അച്ഛന്റെ അച്ഛന്റെ പേരാണ് ഇവിടെ എഴുതേണ്ടത്. മാതാവിനെയാണ് ബന്ധുവായി എഴുതിയിരിക്കുന്നതെങ്കിൽ മാതാവിന്റെ മാതാവിൻ്റെ പേരാണ് ഇവിടെ എഴുതേണ്ടത്. അടുത്ത കോളം അദ്ദേഹവുമായുള്ള ബന്ധമാണ്.
പിതാവോ അല്ലെങ്കിൽ മാതാവോ ആരുമാകാം.അടുത്തത് ജില്ല . അടുത്തത് സംസ്ഥാനം. പിന്നീട് നിയമസഭാ മണ്ഡലത്തിന്റെ പേര്, നിയമസഭാ മണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമ നമ്പർ. ഇവയെല്ലാം തന്നെ 2002 ലെ എസ്ഐആർ ലിസ്റ്റിൽ പൂർണ്ണമായ വിവരങ്ങൾ നൽകിയിട്ടുള്ളതാണ്. അഞ്ചാമത്തെ ഭാഗമായ വോട്ടറോ, മുതിർന്ന അംഗമോ ഫോം കൃത്യമായി പൂരിപ്പിച്ചതിനു ശേഷം സൈൻ ചെയ്ത് ബിഎൽഒയെ ഏൽപ്പിക്കുമ്പോൾ എന്യൂമറേഷൻ പ്രക്രിയ പൂർത്തിയാകും
വീഡിയോ കാണാം