AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR Electoral roll: വാർത്തകളിൽ നിറയുന്ന എസ്‌ഐ‌ആർ ഇലക്ടറൽ റോൾ എന്താണ്? സവിശേഷതകളും പ്രാധാന്യവും

Special Intensive Revision : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽഗാന്ധി അടുത്തിടെ ഉന്നയിച്ച ആരോപണങ്ങൾ ഈ വിവാദത്തിന് ആക്കംകൂട്ടി.

SIR Electoral roll: വാർത്തകളിൽ നിറയുന്ന എസ്‌ഐ‌ആർ ഇലക്ടറൽ റോൾ എന്താണ്? സവിശേഷതകളും പ്രാധാന്യവും
SIRImage Credit source: PTI, TV9 network
aswathy-balachandran
Aswathy Balachandran | Published: 12 Aug 2025 17:23 PM

പട്ന: ഈ വർഷവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ നടപടി ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാനുള്ള ഗൂഢാലോചന ആണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധം നടത്തുന്നു. ഈ എസ് ഐ ആർ പ്രക്രിയ വോട്ടർ തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

എന്താണ് എസ് ഐ ആർ പ്രക്രിയ

 

  • വോട്ടർ പട്ടിക പുതുക്കാനും മെച്ചപ്പെടുത്താനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഒരു പ്രക്രിയയാണ് എസ് ഐ ആർ. ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ പലതാണ്.
  • മരിച്ചവരുടെയോ മണ്ഡലത്തിൽ നിന്ന് മാറിയവരുടെയോ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക
    18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെയും മുൻപ് വിട്ടു പോയവരെയും പട്ടികയിൽ ചേർക്കുക

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള ഒരു സാധാരണ നടപടി മാത്രമാണിത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം.

 

പ്രതിപക്ഷത്തിന്റെ ആശങ്കകൾ

 

വോട്ടർ പട്ടികയിലെ പേര് ചേർക്കുന്നതിനും പുതുക്കുന്നതിനും 11 തരം രേഖകൾ ആവശ്യമാണെന്ന് പ്രതിപക്ഷം പറയുന്നു. പാവപ്പെട്ടവരും നിരക്ഷരരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത്രയും രേഖകൾ ഹാജരാകാൻ കഴിയില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇത് വലിയൊരു വിഭാഗം ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെയും നിരക്ഷരരെയും വോട്ടവകാശം ഇല്ലാത്തവരാക്കുമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നു.

Also read – ലോണെടുത്ത് ആനയെ വാങ്ങിയ പാപ്പാൻ; ഒടുവിൽ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽഗാന്ധി അടുത്തിടെ ഉന്നയിച്ച ആരോപണങ്ങൾ ഈ വിവാദത്തിന് ആക്കംകൂട്ടി. എന്നാൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടല്ല മറിച്ച് മണ്ഡലത്തിൽ താമസിക്കാത്ത വരെ തിരിച്ചറിയാൻ മാത്രമാണ് ഈ പ്രക്രിയ എന്നാണ് ഭരണകക്ഷിയുടെ വാദം.

 

പ്രക്രിയയിലെ ഏറ്റവും പുതിയ വിവരങ്ങൾ

 

എസ് ഐ ആറിന്റെ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിനു പുറത്തുവിട്ട കരട് വോട്ടർ പട്ടിക അനുസരിച്ച് ബീഹാറിലെ 52.3 ലക്ഷം മോട്ടോർ മാരെ അവരുടെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവരുടെ പേരുകൾ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

എസ് ഐ ആർ പ്രക്രിയയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ് വോട്ടോവകാശമുള്ള ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുത് എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവകാശവാദങ്ങളും പരാതികളും പരിഗണിച്ച ശേഷം സെപ്റ്റംബർ 30 ന് അന്തിമ വോട്ടർപട്ടിക ബീഹാറിൽ പുറത്തിറക്കും. നോക്കാം ഇത് സംബന്ധിച്ചുള്ള വിവാദങ്ങളുടെ അവസാനം എങ്ങനെയെല്ലാമാവുമെന്ന്.