African Swine Fever: മലപ്പുറത്തെ ഈ പഞ്ചായത്തുകളിൽ പന്നിമാംസ വിൽപ്പന നിരോധിച്ചു; കാരണം

African Swine Fever ​In Malappuram: ഈ രോ​ഗത്തിന് വാക്‌സിനോ മറ്റു പ്രതിരോധമരുന്നോ ഇതുവരെ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കുള്ള രോഗവ്യാപനം തടയുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്.

African Swine Fever: മലപ്പുറത്തെ ഈ പഞ്ചായത്തുകളിൽ പന്നിമാംസ വിൽപ്പന നിരോധിച്ചു; കാരണം

പ്രതീകാത്മക ചിത്രം

Published: 

07 Nov 2025 | 09:00 PM

നിലമ്പൂർ: വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കൻ പന്നിപ്പനി വൈറസ് (African Swine Fever) സ്ഥിരീകരിച്ചു. പന്നിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 10 കി.മി ചുറ്റളവിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം പഞ്ചായത്തുകളിൽ പന്നിമാംസ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവായി. കൂടാതെ ആഫ്രിക്കൻ പന്നിപ്പനി രോഗനിരീക്ഷണ മേഖലയായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു.

അതേസമയം, മേഖലയിലെവിടെയും പന്നി ഫാമുകൾ ഇല്ലാത്തതിനാൽ പന്നികളെ ദയാവധം നടത്തേണ്ടതില്ല. എന്നാൽ, ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഇതുകൂടാതെ പന്നികളെ മലപ്പുറം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും അവിടെ നിന്ന് കൊണ്ടുവരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read:യുവതിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; നിരീക്ഷണം തുടരുന്നു

ജില്ലയിൽ മറ്റെവിടെയെങ്കിലും ആഫ്രിക്കൻ പന്നിപ്പനി വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ കർഷകർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. സാധാരണ ഈ രോ​ഗം പന്നികളിൽ മാത്രമാണ് കണ്ടുവരുന്നത്. ആഫ്രിക്കൻ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ലെന്നതും ആശ്വസകരമാമ്.

എന്നാൽ, ഈ രോ​ഗത്തിന് വാക്‌സിനോ മറ്റു പ്രതിരോധമരുന്നോ ഇതുവരെ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കുള്ള രോഗവ്യാപനം തടയുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്.

 

Related Stories
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്