AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Messi: ‘പണം വാങ്ങി ചതിച്ചു’; മെസ്സി ഒന്നും വരില്ലെന്ന് കായിക മന്ത്രി

Messi Kerala Visit: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി അവർ പണം കൈപ്പറ്റിയതാണ് എന്നാൽ പണം ലഭിച്ചതിനുശേഷം അവർ വരാതിരുന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികളോട് കാണിച്ച ചതിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു....

Messi: ‘പണം വാങ്ങി ചതിച്ചു’; മെസ്സി ഒന്നും വരില്ലെന്ന് കായിക മന്ത്രി
Abdurahiman, MessiImage Credit source: Social Media
Ashli C
Ashli C | Published: 04 Apr 2026 | 11:08 AM

കേരളത്തിൽ മെസ്സി ഒന്നും വരാൻ പോകുന്നില്ല എന്ന് കായിക മന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ വി അബ്ദുറഹ്മാൻ. കേരളത്തിലേക്ക് മെസ്സിയെ എത്തിക്കുന്നതിന് വേണ്ടി പതിനാറായിരം മില്യൺ ഡോളർ ആണ് സ്പോൺസർ ചെലവാക്കിയത്. സർക്കാറിന് പണം നഷ്ടപ്പെട്ടിട്ടില്ല സ്പോൺസർമാർക്കാണ് പണം നഷ്ടപ്പെട്ടത് എന്നും വി അബ്ദുറഹ്മാൻ വ്യക്തമാക്കി. മെസ്സി പണം വാങ്ങി പറ്റിച്ചെന്നും അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ കരാർ ലംഘിച്ചതിലൂടെ കേരളത്തിലെ ഫുട്ബോൾ ആരാധകരെയാണ് മെസ്സി വഞ്ചിച്ചത് എന്നും കായിക മന്ത്രി പറഞ്ഞു.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി അവർ പണം കൈപ്പറ്റിയതാണ് എന്നാൽ പണം ലഭിച്ചതിനുശേഷം അവർ വരാതിരുന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികളോട് കാണിച്ച ചതിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങൾക്ക് ശേഷവും ടീം കേരളത്തിൽ എത്താതിരുന്നത് അവരുടെ വീഴ്ചയാണ്.

ALSO READ:മോദി ഉച്ചയോടെ തിരുവല്ലയില്‍; തിരുവനന്തപുരത്തും പരിപാടി, ഗതാഗത നിയന്ത്രണം

അതിൽ കേരള സർക്കാരിന് പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി ഈ വിവാദം പല മുന്നണികളും ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും അതൊന്നും സാധാരണ ജനങ്ങൾക്ക് മുന്നിൽ വിലപ്പോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ മെസ്സി കേരളത്തിൽ വരുമെന്ന് 2024 സെപ്റ്റംബറിൽ ആയിരുന്നു പ്രഖ്യാപനം നടന്നത്. കായിക മന്ത്രി വി അബ്ദുറഹ്മാൻ ആണ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ വരുമെന്ന് പറഞ്ഞ പല തീയതികളും മാറ്റിപ്പറഞ്ഞിട്ടും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഇപ്പോഴിതാ തീർത്തും മെസ്സി വരില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അബ്ദുറഹ്മാൻ.

Follow Us