Sreekaryam Abhiram Murder Case: ലക്ഷ്യം വെച്ചത് അഭിരാമിനെയല്ലെന്ന് 17-കാരന്‍; കേസില്‍ വഴിത്തിരിവ്! പൊലീസിനെതിരെ ഗുരുതര ആരോപണം

Thiruvananthapuram Sreekaryam Pangappara Abhiram Murder Case: വധിക്കാന്‍ ലക്ഷ്യമിട്ടത് അഭിരാമിനെയല്ലെന്ന് പിടിയിലായ 17-കാരന്‍ മൊഴി നല്‍കി. പെണ്‍കുട്ടിക്ക് സ്ഥിരമായി സന്ദേശം അയച്ച അഭിരാമിന്റെ സുഹൃത്തിനെയാണ് ലക്ഷ്യം വെച്ചതെന്നും, തര്‍ക്കത്തിനിടയില്‍ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് 17-കാരന്‍ പൊലീസിനോട് പറഞ്ഞത്. മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്.

Sreekaryam Abhiram Murder Case: ലക്ഷ്യം വെച്ചത് അഭിരാമിനെയല്ലെന്ന് 17-കാരന്‍; കേസില്‍ വഴിത്തിരിവ്! പൊലീസിനെതിരെ ഗുരുതര ആരോപണം

അഭിരാം വധക്കേസ്‌

Published: 

03 Nov 2026 | 05:58 AM

തിരുവനന്തപുരം: ശ്രീകാര്യത്ത് 17-കാരനെ കൊലപ്പെടുത്തിയ കേസില്‍ മൊഴി മാറ്റി പിടിയിലായ കൗമാരക്കാരന്‍. വധിക്കാന്‍ ലക്ഷ്യമിട്ടത് അഭിരാമിനെയല്ലെന്ന് പിടിയിലായ 17-കാരന്‍ മൊഴി നല്‍കി. പെണ്‍കുട്ടിക്ക് സ്ഥിരമായി സന്ദേശം അയച്ച അഭിരാമിന്റെ സുഹൃത്തിനെയാണ് ലക്ഷ്യം വെച്ചതെന്നും, തര്‍ക്കത്തിനിടയില്‍ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് 17-കാരന്‍ പൊലീസിനോട് പറഞ്ഞത്. സുഹൃത്തിനെ വിളിച്ചുവരുത്താന്‍ അഭിരാമിനെ ഉപയോഗിക്കുകയായിരുന്നുവെന്നും, എന്നാല്‍ തര്‍ക്കത്തിനിടെ കൊലപാതകം നടന്നുവെന്നും ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ വെച്ച് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പതിനേഴുകാരന്‍ മൊഴി നല്‍കി. ഈ മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി.

അഭിരാമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ കൗമാരക്കാരനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് വിട്ടയച്ചു. തിങ്കളാഴ്ച മൃതദേഹം കണ്ടതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് കൗമാരക്കാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. അഭിരാമിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണം ശ്രീകാര്യം പൊലീസിന്റെ വീഴ്ചയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

പൊലീസിനെതിരെ ആരോപണം

അഭിരാമിനെ കാണാനില്ലെന്ന് പരാതി നല്‍കിയപ്പോള്‍ കാര്യമായ തിരച്ചില്‍ നടത്തിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസ് വാഹനം തടഞ്ഞു. പ്രതിയെ രാത്രി എട്ടരയോടെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം നടന്നില്ല. ഒടുവില്‍ രാത്രി ഒമ്പതരയോടെ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തി. തുടര്‍ന്ന് ലാത്തിവീശി പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് പ്രതിയുമായി പൊലീസ് കൃത്യം നടന്ന സ്ഥലത്തേക്ക് പോയത്.

Also Read: പെൺകുട്ടിയുടെ ശബ്ദത്തിൽ പാങ്ങപ്പാറയിൽ എത്താൻ പറഞ്ഞു; കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

വി മുരളീധരന്‍ എംഎല്‍എയും, കടകംപള്ളി സുരേന്ദ്രനും സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പരാതി ലഭിച്ച ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം.

ഞെട്ടലില്‍ നാട്‌

പാങ്ങപ്പാറ സ്വദേശി എംഡി അഭിരാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെയും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഉമര്‍ എന്നയാളെയും പിടികൂടി. പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പിടിയിലായ കൗമാരക്കാരന്‍ പൊലീസിന് നല്‍കിയ മൊഴി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഭിരാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പാങ്ങപ്പാറ കമുകിന്‍കോട് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അഭിരാമിന് സന്ദേശം ലഭിക്കുകയായിരുന്നു. പാങ്ങപ്പാര ബസ് സ്റ്റോപ്പില്‍ നിന്ന് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് പേരൂര്‍ അങ്കണവാടിക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് അഭിരാമിനെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം.

English Summary

A 17-year-old boy was murdered in Sreekaryam, Thiruvananthapuram, over a dispute linked to Instagram messages. The victim, Abhiram, was lured to an isolated plantain grove and choked to death with a belt. In a updated confession, the main suspect revealed that Abhiram was not the original target of the attack. Local residents and relatives staged heavy protests against the Sreekaryam police, accusing them of initial negligence.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം