AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Step-Father Torture: വികൃതി കാണിച്ചതിന് മൂന്നാം ക്ലാസുകാരനെ ഇസ്തിരി ഉപയോഗിച്ച് പൊള്ളിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റിൽ

Stepfather Arrested for Brutally Burning Child: ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. കുട്ടി വികൃതി കാണിച്ചതിനെ തുടർന്ന് രണ്ടാനച്‌ഛൻ കാലിൽ ഇസ്തിരി കൊണ്ട് പൊള്ളിക്കുകയായിരുന്നു.

Kollam Step-Father Torture: വികൃതി കാണിച്ചതിന് മൂന്നാം ക്ലാസുകാരനെ ഇസ്തിരി ഉപയോഗിച്ച് പൊള്ളിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Pexels
nandha-das
Nandha Das | Published: 08 Aug 2025 20:56 PM

കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരത. കൊല്ലം ചവറയിലാണ് സംഭവം. വികൃതി കാട്ടിയതിനാണ് രണ്ടാനച്ഛൻ കുഞ്ഞിന്റെ കാലിൽ ഇസ്തിരി ഉപയോഗിച്ച് പൊളിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം തെക്കുംഭാഗം പോലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു.

ആലപ്പുഴയിൽ ഒരു കുഞ്ഞുമനസ് നേരിട്ട ക്രൂരതയുടെ ഞെട്ടലിൽ നിന്നും കരകയറുന്നതിന് മുമ്പാണ് കൊല്ലത്ത് നിന്നും പുതിയ പീഡന വാർത്ത വരുന്നത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. കുട്ടി വികൃതി കാണിച്ചതിനെ തുടർന്ന് രണ്ടാനച്‌ഛൻ കാലിൽ ഇസ്തിരി കൊണ്ട് പൊള്ളിക്കുകയായിരുന്നു. ഇളയ കുട്ടി ഇക്കാര്യം അംഗൻവാടി ടീച്ചറോട് പറഞ്ഞിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

മൈനാഗപ്പള്ളി സ്വദേശിയായ രണ്ടാനച്ഛനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജുവനൈൽ ജസ്‌റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: ആറുമാസം മുലപ്പാൽ കുടിക്കാത്ത കുഞ്ഞുങ്ങളുമുണ്ട് ഇവിടെ…..ഞെട്ടിക്കുന്ന കണക്കുമായി അധികൃതർ

കുഞ്ഞിന്റെ അമ്മ വിദേശത്താണ്. കുട്ടി താമസിക്കുന്നത് മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ്. മുത്തശ്ശിയുമായി വികൃതി കാണിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചു എന്നാണ് രണ്ടാനച്ഛൻ പോലീസിന് നൽകിയ മൊഴി. നേരത്തെയും അച്ഛൻ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കത്തി ഉപയോഗിച്ച് നേരത്തെ പൊള്ളലേൽപ്പിച്ചിരുന്നതായി കുട്ടിയുടെ മൊഴിൽ പറയുന്നു. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് (സിഡബ്ള്യുസി) മാറ്റിയേക്കുമെന്നാണ് വിവരം.