Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ എന്നുമുതൽ? വോട്ട് പിടിക്കാൻ ഫോമുകളുടെ വിതരണം, വിശദീകരണം തേടി തിര. കമ്മിഷൻ

Election Commission seeks explanation on Sthree Suraksha Pension: 2025 ഒക്ടോബർ 29-ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതകൾക്ക് 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ പദ്ധതിക്കുള്ള പൊതു മാനദണ്ഡങ്ങളും പുറത്തിറക്കി.

Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ എന്നുമുതൽ? വോട്ട് പിടിക്കാൻ ഫോമുകളുടെ വിതരണം, വിശദീകരണം തേടി തിര. കമ്മിഷൻ

പ്രതീകാത്മക ചിത്രം

Updated On: 

29 Nov 2025 | 08:29 AM

തിരുവനന്തപുരം: സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്ത്രീസുരക്ഷ പദ്ധതിയിൽ ​ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാഫോം ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ ചില പ്രദേശങ്ങളിൽ പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള അപേക്ഷാഫോം വിതരണം ചെയ്യുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷനും നിരീക്ഷണ സെല്ലുകൾക്കും പരാതി ലഭിച്ചിട്ടുണ്ട്.

പുഞ്ചത്തോട് യുഡിഎഫ് സ്ഥാനാർഥി അഞ്ജു മനോജ് മണി കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇത്തരത്തിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് വിശദീകരണം തേടിയത്. എന്നാൽ അപേക്ഷാഫോം അംഗീകരിക്കുന്നതിനുള്ള നടപടികളിലാണെന്നും വൈകാതെ പ്രസിദ്ധീകരിക്കും എന്നാണ് ധനവകുപ്പ് നൽകിയ മറുപടി.

തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ സ്ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. 2025 ഒക്ടോബർ 29-ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതകൾക്ക് 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് തന്നെ ഇതിന്റെ ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെ പദ്ധതിക്കുള്ള പൊതു മാനദണ്ഡങ്ങളും പുറത്തിറക്കി.

ALSO READ: സോളാർ കേസിൽ നിർണായക മൊഴി; ഉമ്മൻചാണ്ടിയെ പെടുത്തിയതോ? കത്തിലെ പേജുകൾ കൂട്ടിയെന്ന് ജയിൽ സൂപ്രണ്ട്

35നും 60നും ഇടയിൽ പ്രായമുള്ളതും നിലവിൽ മറ്റ് സഹായം കിട്ടാത്തതുമായ പാവപ്പെട്ട സ്ത്രീകൾക്കാണ് അവസരം. മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും തന്നെ ഗുണഭോക്താക്കൾ ആകാത്ത, അന്ത്യോദയ അന്നയോജനയിലും  മുൻഗണനാ വിഭാഗത്തിലും ഉൾപ്പെടുന്ന ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്