പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ? വിദ്യാർഥിക്ക് മർദ്ദനം, 16 പേർക്കെതിരെ പരാതി
പ്രണയം നിരസിച്ചതിനെ തുടർന്നാണ് വിദ്യാർഥിക്കെതിരെ ക്വാട്ടേഷൻ നൽകിയത്. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷന് പിന്നിൽ എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അമ്മ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത 19 കാരന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്കൂളിലെ സഹപാഠികളായ 16 പേർ ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ചത് എന്നാണ് ആരോപണം വന്നിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് കൂട്ടത്തോടെ മർദ്ദിച്ചതിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം. പ്രണയം നിരസിച്ചതിനെ തുടർന്നാണ് വിദ്യാർഥിക്കെതിരെ ക്വാട്ടേഷൻ നൽകിയത്. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷന് പിന്നിൽ എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അമ്മ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത 19 കാരന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്കൂളിലെ സഹപാഠികളായ 16 പേർ ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ചത് എന്നാണ് ആരോപണം വന്നിരിക്കുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാവിന്റെ വാക്കുകൾ ഇങ്ങനെ – ‘ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി തന്റെ മകനെ അവൻ പഠിക്കുന്ന സ്കൂളിൽ ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് റൂമിൽ കയറ്റി ക്രൂരമായി മർദ്ദിച്ച പരിക്കേൽപ്പിച്ചു. തന്റെ മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയും 19 കാരനും നൽകിയ കൊട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ അവർ മർദ്ദിച്ചത്. ആ പെൺകുട്ടിക്ക് തന്റെ മകനോട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ മകനത് നിരസിച്ചതിനെ തുടർന്നാണ് ഈ ക്വട്ടേഷൻ ഉണ്ടായത്. തന്റെ മകന്റെ തലയ്ക്കും മുഖത്തും പുറംഭാഗത്തും ആണ് ഏറ്റവും കൂടുതൽ പരിക്കേറ്റിരിക്കുന്നത്.’
Also Read: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം
വിദ്യാർത്ഥിയെ മർദ്ദിച്ച സഹപാഠികളെ സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആ സമയത്ത് എന്തിനാണ് വിദ്യാർഥി മർദ്ദിച്ചത് എന്ന് സാപാഡുകൾ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മർദ്ദനം നടത്തിയ സഹപാഠികളിൽ ഒരാൾ സംഭവത്തിന്റെ പിന്നിലെ കാര്യങ്ങൾ പുറത്തു പറയുന്നതും പരിക്ക് പറ്റിയ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഇത് അറിയുന്നതും. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും മകൻ നിലവിൽ കഴുത്തിൽ ബെൽറ്റ് ഇട്ടിരിക്കുകയാണ്. ഫിസിയോതെറാപ്പിയും ചെയ്തു വരുന്നു എന്നും മാതാപിതാക്കൾ പറഞ്ഞു.
എന്തായാലും ഈ വാർത്തെയെ ഏറെ ഞെട്ടലോടെയാണ് പൊതു സമൂഹം കാണുന്നത്. ഈ ഇടെയായി ചെറിയ കുട്ടികൾ തമ്മിൽ പോലും സ്കൂളുകളിൽ പരസ്പരം ഏറ്റമുട്ടുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു കുട്ടിയെ സംഘം ചേർന്ന് മറ്റ് വിദ്യാർത്ഥികൾ മർദ്ദിക്കുന്ന, ഒറ്റയ്ക് ഒറ്റയ്ക്ക് ഏറ്റുമുട്ടുക, ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ മൊബൈൽ ഫേണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ സംഭവങ്ങൾ പതിവായി പുറത്തുവരുന്നുണ്ട്.
English Summary
Allegations have emerged that a group assault on a Plus One student in Haripad was a quotation. The attack was allegedly orchestrated after the student rejected a romantic overture. The mother of the victim claims that a female Plus One student is the one behind the quotation.