AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സ്കൂൾ മൈതാനത്ത് വെച്ച് പാമ്പുകടിയേറ്റു

കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.ഗ്രൗണ്ടിൽ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം തുടർന്ന് അധ്യാപകർ കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ചാലക്കര ഗവൺമെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്...........

താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സ്കൂൾ മൈതാനത്ത് വെച്ച് പാമ്പുകടിയേറ്റു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 23 Sep 2026 | 03:11 PM

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സ്കൂളിന്റെ ഗ്രൗണ്ടിൽ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവൺമെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

ഗ്രൗണ്ടിൽ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം തുടർന്ന് അധ്യാപകർ കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ALSO READ:അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ആരാണെന്ന് പറയില്ല? പരിചയക്കാരൻ തന്ന വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി

ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പരസ്യമായാണ് താൻ ഇതുവരെ വിമാനയാത്ര നടത്തിയിട്ടുള്ളത് എന്നും ഈ വിമാനയാത്രയ്ക്ക് സർക്കാരിന്റെ കയ്യിൽ നിന്ന് ഒരു പൈസ പോലും ചിലവായിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ ഹെലികോപ്റ്റർ യാത്ര ചെയ്തപ്പോൾ ചില മാധ്യമങ്ങൾ അത് വിവാദമാക്കി മാറ്റിയിരുന്നു ആ ഹെലികോപ്റ്റർ 80 ലക്ഷം രൂപ കൊടുത്ത് സർക്കാർ എടുത്തിട്ടിരിക്കുകയാണ് എന്നും യാത്ര ചെയ്തില്ലെങ്കിലും ആ തുക നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരണം നൽകി.

ന്നാൽ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് യാത്ര നടത്തിയതിൽ ആരാണ് പണം ചിലവാക്കിയതെന്ന് പറയാൻ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറാകുന്നില്ല. ഒരു പരിചയക്കാരനാണ് എന്നും അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ല എന്നുമാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം.

സ്പോൺസറെ വെളിപ്പെടുത്താൻ തയ്യാറാകാതെ മുഖ്യമന്ത്രി തന്നെ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്ത് തന്നത് എന്ന് മാത്രം ഒരു സൂചന നൽകി. അതിൽ എന്താണ് തെറ്റ് എന്നും ആവശ്യം വന്നാൽ ഇനിയും പോകും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ENGLISH SUMMARY

A student was bitten by a snake on the school grounds in Thamarassery. Muhammad, a fifth-grade student at Chalakkara Government UP School, sustained the bite. Reports indicate that the child has been shifted to Kozhikode Medical College Hospital.

Follow Us