NEET Exam Impersonation Case: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം; വിദ്യാർത്ഥി പിടിയിൽ
Impersonation in NEET Exam Held in Pathanamthitta: ഹാൾ ടിക്കറ്റ് പരിശോധിച്ച സമയത്ത് ആദ്യ ഭാഗത്ത് കസ്റ്റഡിയിൽ ഉള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർഥിയുടെ പേരുമാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി അറസ്റ്റിൽ. തൈക്കാവ് വിഎച്ച്എസ്എസിലാണ് സംഭവം. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാർഥിയുടെ പേരിലെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥി പത്തനംതിട്ടയിൽ പരീക്ഷയ്‌ക്കെത്തിയത്. സംഭവത്തിൽ വിദ്യാർത്ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാൾ ടിക്കറ്റ് പരിശോധിച്ച സമയത്ത് ആദ്യ ഭാഗത്ത് കസ്റ്റഡിയിൽ ഉള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർഥിയുടെ പേരുമാണ് ഉണ്ടായിരുന്നത്. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സാചര്യത്തെ കുറിച്ച് പരിശോധിച്ചു വരുന്നതായി പത്തനംതിട്ട പൊലീസ് അറിയിച്ചു. കസ്റ്റഡിയിൽ ഉള്ള വിദ്യാർത്ഥിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന് (മെയ് 4) നടന്നു. 500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ അഞ്ചു മണി വരെയായിരുന്നു പരീക്ഷ.
ALSO READ: നിയന്ത്രണങ്ങൾ നല്ലതാണ്, തൃശൂർ പൂരം കാണാൻ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി
കഴിഞ്ഞ വർഷത്തെ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. ഇത്തവണ ഭൂരിഭാഗം പരീക്ഷ കേന്ദ്രങ്ങളും സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പരീക്ഷയിൽ ക്രമക്കേട് നടത്തുന്നവരെ മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യുമെന്നും, നിയമ നടപടി സ്വീകരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.