“അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണയ്ക്കുന്നേ”: റിപ്പോർട്ടർ ചാനൽ പിന്തുണയിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ്

M Swaraj's explanation regarding his support for Reporter TV: മുൻപ് റിപ്പോർട്ടറിനെ എതിർത്ത സ്വരാജ് ഇപ്പോൾ അ‌നുകൂലിക്കുന്നു എന്ന് പരിഹസിച്ചുകൊണ്ട് സ്വരാജിന്റെ പഴയൊരു പ്രസംഗം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രചാരണത്തിൽ തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പേജിലൂടെയാണ് രംഗത്തുവന്നത്, ഒപ്പം റിപ്പോർട്ടറിനുള്ള തന്റെ പിന്തുണയെക്കുറിച്ചും അ‌ദ്ദേഹം വിശദീകരിച്ചു.

അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണയ്ക്കുന്നേ: റിപ്പോർട്ടർ ചാനൽ പിന്തുണയിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ്

M Swaraj Latest Response Regarding His Support For Reporter Tv

Published: 

20 Sep 2026 | 10:35 PM

കൊച്ചി: റിപ്പോർട്ടർ ടിവിയിൽ പോലീസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ തനിക്കെതിരേ സോഷ്യൽ മീഡിയയിലും ചില ചാനലുകളും ഉയർന്ന പരിഹാസത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. മുൻപ് റിപ്പോർട്ടറിനെ എതിർത്ത സ്വരാജ് ഇപ്പോൾ അ‌നുകൂലിക്കുന്നു എന്ന് പരിഹസിച്ചുകൊണ്ട് സ്വരാജിന്റെ പഴയൊരു പ്രസംഗം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രചാരണത്തിൽ തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പേജിലൂടെയാണ് രംഗത്തുവന്നത്, ഒപ്പം റിപ്പോർട്ടറിനുള്ള തന്റെ പിന്തുണയെക്കുറിച്ചും അ‌ദ്ദേഹം വിശദീകരിച്ചു. ഏതൊരു ചാനലിന്റെയും സംപ്രേഷണാവകാശം ദുരധികാരം കൊണ്ട് തടയുകയോ മാനേജ്മെൻ്റിനെതിരായ കേസിൻ്റെ പേരിൽ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്താൽ അതിനെ എതിർക്കുകതന്നെ ചെയ്യുമെന്നും ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാടെന്നും സ്വരാജ് വ്യക്തമാക്കി.

എം സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പഴയ ഒരു പ്രസംഗഭാഗം എടുത്ത് “അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ… ” എന്ന് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കുറേയേറെപ്പേർ അലമുറയിടുന്നുണ്ട്. ഇത്തരം അധിക്ഷേപങ്ങളെയൊക്കെ പൊതുവെ അവഗണിക്കാറാണ് പതിവ്. ഇത്തവണ പക്ഷേ സോഷ്യൽ മീഡിയയോടൊപ്പം അതേ നിലവാരത്തിൽ ചില ചാനലുകളുമുണ്ട്.

ALSO READ: ചുടുകട്ട കൊണ്ട് എസ് ഐയുടെ തലക്കടിച്ചു; കൊല്ലത്ത് പോലീസിന് നേരെ യുവതികളുടെ ആക്രമണം

ഇതാദ്യമായിട്ടല്ല ഇത്തരം അലമുറകൾ കേൾക്കുന്നത്. മുമ്പൊരിക്കൽ മീഡിയാ വൺ ചാനലിൻ്റെ സമീപനത്തെ ശക്തമായി വിമർശിച്ചതോർക്കുന്നു. ആ സമയത്താണ് അവരുടെ സംപ്രേഷണാവകാശം തടയപ്പെട്ടത്. അക്കാര്യത്തിൽ ചാനലിനെ ശക്തമായി പിന്തുണച്ചപ്പോഴായിരുന്നു ഇതേ അലമുറയും പരിഹാസവും ഉയർന്നത്. “ഇന്നലെ എതിർത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ….” എന്നായിരുന്നു ആക്രോശം.

അന്ന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാണ് മുറവിളി ഏറെയും കേട്ടത്. ഇന്ന് എല്ലാവരും ചേർന്നാണ് അലമുറയിടുന്നത് എന്ന വ്യത്യാസം മാത്രം. മുമ്പ് ഏഷ്യാനെറ്റിൻ്റെ സംപ്രേഷണം തടസപ്പെട്ടപ്പോഴും ചാനലിൻ്റെ സംപ്രേഷണാവകാശത്തിനു വേണ്ടി സംസാരിക്കാൻ അരനിമിഷം പോലും മടിച്ചുനിന്നിട്ടില്ല. ചാനൽ ഉടനടി മാപ്പുപറഞ്ഞ് കീഴടങ്ങിയപ്പോൾ അതിനെയും വിമർശിച്ചിരുന്നു.

മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടും. നിക്ഷിപ്ത താല്പര്യങ്ങളെ എതിർക്കും. മാനേജ്മെൻ്റ് നിയമവിരുദ്ധ നടപടികളിൽ ഏർപ്പെട്ടാൽ അതിനെതിരെയും ശബ്ദിക്കും. എന്നാൽ സംപ്രേഷണം തടയുകയോ ന്യൂസ് ഡസ്‌കിൽ പോലീസ് കയറി പ്രവർത്തനം തടസപ്പെടുത്തുകയോ ചെയ്താൽ അത്തരം നടപടികളെ അപലപിക്കാൻ മറ്റൊന്നും തടസമല്ല. അത് ഏതെങ്കിലും കുറ്റകൃത്യത്തിനുള്ള പിന്തുണയുമല്ല. കേസുകൾ നിയമത്തിൻ്റെ വഴിയിൽ മുന്നോട്ടു പോകുന്നുവെങ്കിൽ എതിർപ്പുമില്ല.

അന്ന്, മീഡിയാ വണ്ണിനെയും ഏഷ്യാനെറ്റിനെയും പിന്തുണച്ചത് അവരുടെ രാഷ്ട്രീയത്തോടോ നിലപാടുകളോടോ യോജിപ്പുള്ളതുകൊണ്ടല്ല. അവർക്കിവിടെ പ്രവർത്തിക്കാൻ അവകാശമുണ്ടെന്ന പൂർണ ബോധ്യമുള്ളതു കൊണ്ടാണ്. ഇപ്പോൾ റിപ്പോർട്ടർ ചാനലിൻ്റെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ
എതിർക്കുന്നതിൻ്റെ കാരണവും അതുതന്നെ. കാട്ടിലെ മരം മുറിച്ചു കടത്തിയവരും, ഭൂമി കയ്യേറിയവരും, നികുതി വെട്ടിപ്പു നടത്തിയവരും, ബാങ്കു തട്ടിപ്പുകാരും, വഞ്ചകരുമെല്ലാം മാധ്യമങ്ങൾ നടത്തുന്ന നാടാണ് കേരളമെന്നത് മറ്റൊരു വിഷയമാണ്. അത് തുടർന്നും ചർച്ച ചെയ്യപ്പെടട്ടെ.

പക്ഷേഏതൊരു ചാനലിന്റെയും സംപ്രേഷണാവകാശം ദുരധികാരം കൊണ്ട് തടയുകയോ മാനേജ്മെൻ്റിനെതിരായ കേസിൻ്റെ പേരിൽ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്താൽ അതിനെ എതിർക്കുകതന്നെ ചെയ്യും. ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാട്. – എന്ന് എം സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

English Summary

CPM State Secretariat member M. Swaraj has responded to the ridicule directed at him on social media and certain television channels regarding his comments on the police raid at Reporter TV. He stated that he would certainly oppose any move to block a channel’s broadcasting rights through an abuse of power or to disrupt operations by having the police enter the news desk over a case filed against the management. Swaraj clarified in a Facebook post that this has been, is, and will continue to be his stance.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു