Paliyekkara Toll Plaza: പത്രം വായിച്ചില്ലേ… 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്, പാലിയേക്കര ടോൾ വിഷയത്തിൽ വിമർശിച്ച് സുപ്രീം കോടതി
Supreme Court Slams NHAI: ഗതാഗത തടസ്സത്തിന് കാരണം ദേശീയപാതയിലെ മുരിങ്ങൂറിൽ ലോറി മറിഞ്ഞതാണെന്ന് മേത്ത മറുപടി നൽകി

സുപ്രീം കോടതി
ന്യൂഡൽഹി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ കോടതി ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ പരിഗണിക്കവേ ദേശീയപാതയിലെ ഗതാഗത കുരുക്കിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ദേശീയപാതയിൽ 12 മണിക്കൂറോളം ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ എന്തിനാണ് ജനങ്ങൾ 150 രൂപ ടോൾ ആയി നൽകുന്നതെന്ന് കോടതി ചോദിച്ചു.
ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുന്ന കമ്പനിയും നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻവി അന്ജാരിയ എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജികൾ വിധി പറയാൻ മാറ്റി. പത്രം വായിച്ചില്ലേ 12 മണിക്കൂറാണ് റോഡ് ബ്ലോക്ക് എന്ന് ജസ്റ്റ് വിനോദ് ചന്ദ്രൻ ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ മേത്തയോട് ചോദിച്ചു.
ഗതാഗത തടസ്സത്തിന് കാരണം ദേശീയപാതയിലെ മുരിങ്ങൂറിൽ ലോറി മറിഞ്ഞതാണെന്ന് മേത്ത മറുപടിയും നൽകി. എന്നാൽ ലോറി തനിയെ മറഞ്ഞത് അല്ലെന്നും റോഡിലെ കുഴിയിൽ വീണാണ് അപകടം ഉണ്ടായതെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. 65 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര ടോൾ നൽകേണ്ടി വരും എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 150 എന്നായിരുന്നു മറുപടി. വിഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ 12 മണിക്കൂർ എടുക്കും എങ്കിൽ എന്തിനാണ് ടോൾ… ഒരു മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം താണ്ടാൻ 11 മണിക്കൂർ അധികം എടുക്കുന്നു അതിനും ടോൾ നൽകേണ്ടി വരുന്നു എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നതിലൂടെ ഉണ്ടായ നഷ്ടം ദേശീയപാത അതോറിറ്റിയിൽ നിന്ന് ഈടാക്കാൻ അനുവദിച്ചതിലുള്ള ആശങ്കയാണ് തങ്ങൾക്ക് എന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഗതാഗതടസത്തിന് കാർഡ് അടിപ്പാത നിർമ്മിക്കുന്ന മറ്റൊരു കമ്പനി ആണെന്ന് ടോൾ പിരിക്കുന്ന കമ്പനിയും വാദിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റി കടുത്ത നിസ്സംഗതയാണ് കാണിക്കുന്നതെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.