K B Ganesh Kumar: സുരേഷ് ഗോപി മറ്റേ മോനേ എന്ന് വിളിച്ചത് എന്നെയാകാം! പ്രകോപിപ്പിച്ചത് ഇത്

K B Ganesh Kumar about suresh gopi: തൃപ്പൂണിത്തുറ എൻ എം ഹാളിൽ ബിജെപിയുടെ വികസനം തൃപ്പൂണിത്തുറയ്ക്കായി എന്നാ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിട ആയിരുന്നു ഈ പരാമർശം നടത്തിയത്. പരാമർശം വിവാദങ്ങൾക്ക് കാരണമായതോടെ താൻ ഉദ്ദേശിച്ചതല്ല വ്യാഖ്യാനിക്കപ്പെട്ടത് എന്ന് പറഞ്ഞ് തടി ഊരുകയായിരുന്നു...

K B Ganesh Kumar: സുരേഷ് ഗോപി മറ്റേ മോനേ എന്ന് വിളിച്ചത് എന്നെയാകാം! പ്രകോപിപ്പിച്ചത് ഇത്

കെബി ഗണേഷ് കുമാർ

Published: 

27 Feb 2026 | 01:30 PM

സുരേഷ് ഗോപിയുടെ മറ്റേ മോനേ എന്ന പരാമർശം നടത്തിയത് തന്നെ ഉദ്ദേശിച്ച് ആകുമെന്ന് മന്ത്രി ഗണേഷ് കുമാർ. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്. അതിപ്പോൾ തന്നെ കുറിച്ചാണ് എന്നാണ് കെ ബി കാണാൻ കുമാർ സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. എയിംസ് വരില്ല എന്ന് ഞാൻ പറഞ്ഞതായിരിക്കും അദ്ദേഹത്തെ ചൊടിപ്പിച്ചത് എന്നാണ് കെ ബി ഗണേഷ് കുമാർ പറയുന്നത്. ” കേരളത്തിൽ എയിംസ് വരും മറ്റേ മോനേ ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

തൃപ്പൂണിത്തുറ എൻ എം ഹാളിൽ ബിജെപിയുടെ വികസനം തൃപ്പൂണിത്തുറയ്ക്കായി എന്നാ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിട ആയിരുന്നു ഈ പരാമർശം നടത്തിയത്. പരാമർശം വിവാദങ്ങൾക്ക് കാരണമായതോടെ താൻ ഉദ്ദേശിച്ചതല്ല വ്യാഖ്യാനിക്കപ്പെട്ടത് എന്ന് പറഞ്ഞ് തടി ഊരുകയായിരുന്നു സുരേഷ് ഗോപി. മനോരമ ന്യൂസിനോടാണ് കെ ബി ഗണേഷ് കുമാർ ഇതേക്കുറിച്ച് സംസാരിച്ചത്.

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ താൻ ഉപദ്രവിച്ചിട്ടില്ല എന്നും കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് മുന്നിൽ കയിരിക്കും ചാണ്ടി ഉമ്മൻ ഇത്തരത്തിൽ ഇപ്പോൾ തനിക്കെതിരെ രംഗത്ത് വരുന്നത് എന്നും കെബി ഗണേഷ് കുമാർ ആരോപിച്ചു.അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണം മോഷണവും സർക്കാരിനെ തിരിച്ചടിയായി എന്നും തുറന്ന് സമ്മതിച്ച് മന്ത്രി. സിപിഎമ്മിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടാണ് ഇക്കാര്യത്തിൽ തനിക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ