Suresh gopi: മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാൽ അത് പറ്റുമോ? സുരേഷ് ഗോപി
Suresh Gopi reacts to the Sabarimala gold scam: തിരുവനന്തപുരം കോർപ്പറേഷനിൽ 58 സീറ്റുകൾ നേടി ഭരണം പിടിക്കാൻ ബിജെപിക്ക് കഴിയണം. കേവലം 'വലിയ ഒറ്റക്കക്ഷി' എന്നതിൽ താൻ തൃപ്തനല്ല. ചെറിയ ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് തട്ടിക്കളയുന്ന 'രാഷ്ട്രീയ അധമസംസ്കാരം' നിലവിലുണ്ടെന്നും അദ്ദേഹം കൊല്ലത്തെ സാഹചര്യം ഉദാഹരിച്ച് പറഞ്ഞു.

Suresh Gopi
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി ശ്രീലേഖയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്ന അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനം അതിനുവേണ്ടി തീരുമാനമെടുക്കണം.
അങ്ങനെയെങ്കിൽ, “അവിടെ മോഷണം പോയിട്ട് ഒന്നു തൊട്ടുനോക്കാൻ പോലും കഴിയാതെ വരും,” അദ്ദേഹം പറഞ്ഞു.
ശബരിമല കേന്ദ്രം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ, നിലവിലെ ഫെഡറൽ സംവിധാനത്തിൽ അത് സാധ്യമല്ല. “ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് ഫെഡറലിസത്തെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു ‘ഭൂത’മായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാൽ അത് പറ്റുമോ? ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
Also read – പുതപ്പും തലയിണയുമായി പോകേണ്ടേ…. റെയിൽവേ നൽകുന്ന പുതിയ യാത്രാ സൗകര്യങ്ങൾ ഇതെല്ലാം
കോർപ്പറേഷൻ ലക്ഷ്യം
തിരുവനന്തപുരം കോർപ്പറേഷനിൽ 58 സീറ്റുകൾ നേടി ഭരണം പിടിക്കാൻ ബിജെപിക്ക് കഴിയണം. കേവലം ‘വലിയ ഒറ്റക്കക്ഷി’ എന്നതിൽ താൻ തൃപ്തനല്ല. ചെറിയ ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് തട്ടിക്കളയുന്ന ‘രാഷ്ട്രീയ അധമസംസ്കാരം’ നിലവിലുണ്ടെന്നും അദ്ദേഹം കൊല്ലത്തെ സാഹചര്യം ഉദാഹരിച്ച് പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ ഒളിമ്പിക്‌സ് ഭാരതത്തിൽ വരും. അതിന് കേരളവും സജ്ജമാകണം. കേരളത്തിന്റെ സജ്ജതയുടെ മികവനുസരിച്ചായിരിക്കും വേദിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക.
ഇന്ത്യയിൽ ഒളിമ്പിക്‌സ് സുഗമമായി നടന്നെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഒരുങ്ങണം. അവിടെയാണ് ട്രിപ്പിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം മനസ്സിലാകുന്നത്. കൊച്ചിയിലെ സ്റ്റേഡിയത്തിന്റെയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. “ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂടുന്ന ചുടുകട്ടകൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാനാകില്ല,” എന്നും അദ്ദേഹം പരിഹസിച്ചു.