Railway passengers new facilities: പുതപ്പും തലയിണയുമായി പോകേണ്ടേ…. റെയിൽവേ നൽകുന്ന പുതിയ യാത്രാ സൗകര്യങ്ങൾ ഇതെല്ലാം
Southern Railway Gives Pillows: റെയിൽവേയുടെ നോൺ-ഫെയർ റെവന്യൂ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. ഇതനുസരിച്ച് ബെഡ്ഷീറ്റിന് ഒന്നിനു 20 രൂപയും തലയിണ കവറോഡു കൂടിയ ഒന്നിനു 30 രൂപയുമാണ് നൽകേണ്ടത്. ഇതിലൂടെ ഏകദേശം 28.28 ലക്ഷം വരുമാനം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ: സതേൺ റെയിൽവേയുടെ സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ സ്വന്തമായി തലയിണകളും ബെഡ്ഷീറ്റുകളും കൊണ്ടുവരേണ്ട ആവശ്യമില്ല. നേരത്തെ എസി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് മാത്രം നൽകിയിരുന്ന സൗകര്യമാണ് ഇപ്പോൾ നോൺ എസി യാത്രക്കാർക്കും ലഭ്യമാക്കുന്നത്. 2026 ജനുവരി 1 മുതൽ ചെന്നൈ ഡിവിഷൻ ഈ സൗകര്യം പണമിടപാടിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ തീരുമാനിച്ചു.
വിശദാംശങ്ങൾ
നോൺ-എസി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഓൺ-ഡിമാൻഡ് – ഓൺ-പേയ്‌മെന്റ് അടിസ്ഥാനത്തിൽ ശുചീകരിച്ച, ഉപയോഗിക്കാൻ തയ്യാറായ ബെഡ്‌റോളുകൾ (ബെഡ്ഷീറ്റ്, തലയിണ) ലഭിക്കും. ഇതും ജനുവരി ഒന്നുമുതലാണ് തുടങ്ങുക. തിരഞ്ഞെടുക്കപ്പെട്ട 10 എക്സ്പ്രസ് ട്രെയിനുകളിലാണ് ഈ സൗകര്യം ആദ്യ ഘട്ടത്തിൽ ലഭ്യമാകുക.
Also read – നിഴൽ പോലെ ഒപ്പം, നോട്ടം കൊണ്ട് പോലും നിയന്ത്രണം, രാഷ്ട്രപതിയുടെ എഡിസി
റെയിൽവേയുടെ നോൺ-ഫെയർ റെവന്യൂ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. ഇതനുസരിച്ച് ബെഡ്ഷീറ്റിന് ഒന്നിനു 20 രൂപയും തലയിണ കവറോഡു കൂടിയ ഒന്നിനു 30 രൂപയുമാണ് നൽകേണ്ടത്. ഇതിലൂടെ ഏകദേശം 28.28 ലക്ഷം വരുമാനം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്ന 10 എക്സ്പ്രസ് ട്രെയിനുകൾ
- ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ എഗ്മോർ-മണ്ണാർഗുഡി എക്സ്പ്രസ്
- ചെന്നൈ എഗ്മോർ-തിരുച്ചെന്തൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ-പാലക്കാട് എക്സ്പ്രസ്
- ചെന്നൈ എഗ്മോർ-സെങ്കോട്ടൈ ചിലമ്പ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- താമ്പരം-നാഗർകോവിൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ചെന്നൈ എഗ്മോർ-മംഗലാപുരം എക്സ്പ്രസ്