AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: ‘കുറച്ച് വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ’; സുരേഷ് ഗോപി

Suresh Gopi fake vote allegations: താൻ മന്ത്രിയാണ്, ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

Suresh Gopi: ‘കുറച്ച് വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ’; സുരേഷ് ഗോപി
Suresh GopiImage Credit source: Facebook
nithya
Nithya Vinu | Published: 17 Aug 2025 14:23 PM

തൃശൂർ: വോട്ട് ചോർത്തൽ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. താൻ മന്ത്രിയാണെന്നും വോട്ടര്‍ പട്ടിക ആരോപണങ്ങിൽ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.

താൻ മന്ത്രിയാണ്, ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ‘ഇവിടെ കുറച്ചു വാനരന്മാർ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ, അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ ,കോടതിയും അവര്‍ക്ക് മറുപടി നൽകും’ എന്ന് സുരേഷ് ​ഗോപി പരി​ഹസിച്ചു. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ALSO READ: രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ത്? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം ഉടന്‍

ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തും. ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. സാധാരണയായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനാണ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്താറുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനം അസാധാരണമാണ്.