Suresh Gopi: ഭരണം ഞങ്ങളെ ഏൽപ്പിക്കൂ… വീട് പണിതു തരാം; അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ചു കാണിക്കരുത്; സുരേഷ് ഗോപി

Suresh Gopi: കണക്ക് പെരുപ്പിച്ചു കാണിക്കരുതെന്നും അഞ്ചുവർഷം കൂടി ഭരണം തട്ടാനാണ് ഇടതു സർക്കാരിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

Suresh Gopi: ഭരണം ഞങ്ങളെ ഏൽപ്പിക്കൂ... വീട് പണിതു തരാം; അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ചു കാണിക്കരുത്; സുരേഷ് ഗോപി

Suresh Gopi

Published: 

05 Nov 2025 | 08:57 AM

തിരുവനന്തപുരം: ഭരണം തങ്ങളെ ഏൽപ്പിച്ചാൽ വീട് പണിത് തരാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ചു കാണിക്കരുതെന്നും അഞ്ചുവർഷം കൂടി ഭരണം തട്ടാനാണ് ഇടതു സർക്കാരിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

ALSO READ: ട്രെയിനിൽ അതിക്രമത്തിനിരയായ 19കാരിയുടെ തലച്ചോറിലെ ക്ഷതം ഗുരുതരം; ആരോഗ്യനിലയിൽ മാറ്റമില്ല

കേരളത്തിന് എസ് എസ് കെ ഫണ്ട് ലഭിച്ചു

കേരളത്തിന് എസ് എസ് കെയുടെ ഫണ്ട് ലഭിച്ചതായി റിപ്പോർട്ട്. ആദ്യഘടുവായി 92.41 കോടി രൂപ ലഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ചിടത്തുകയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയിൽ കേരളം സമർപ്പിച്ച 109 കോടി രൂപയിൽ നിന്നും 92.41 കോടി രൂപ മാത്രമാണ് ലഭിച്ചത്.

എസ് എസ് കെയുടെ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ഈ മാസം പത്തിന് ഡൽഹിയിൽ എത്തി ഇത് സംബന്ധിച്ച ചർച്ച നടത്തുമെന്നും വ്യക്തമാക്കിയതാണ്. കേരളത്തിന് നൽകാനുള്ള എസ് എസ് കെ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നൽകിയതിന് പിന്നാലെയാണ് നടപടി.

കേരളത്തിൽ നിയമനം നടത്താൻ സാധിക്കാത്തത് കേന്ദ്രസർക്കാറിന്റെ ഫണ്ട് തടഞ്ഞുവെച്ചത് മൂലമാണ് എന്നാണ് കേരളത്തിന്റെ നിലപാട്. അർഹതപ്പെട്ട തുക പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൂടാതെ നോൺ റെക്കറിങ് ഇനത്തിൽ ഇനിയും 17 കോടി രൂപ കൂടി കേരളത്തിന് ലഭിക്കാനുണ്ട്.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്