Kochi Buildings: കൊച്ചിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏതാണെന്ന് അറിയാമോ? ആകാശം മുട്ടും കൊമ്പന്മാരിതാ

Top 10 Tallest Buildings in Kochi: ബെംഗളൂരു പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞ കെട്ടിടങ്ങളായിരുന്നു ഇവിടെ പണികഴിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി, ഉയരം കൂടിയ കെട്ടിടങ്ങളും പരീക്ഷിക്കുകയാണ് നിര്‍മാതാക്കള്‍. കൊച്ചിയിലെ ഏറ്റവും ഉയരം കൂടിയ പത്ത് കെട്ടിടങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

Kochi Buildings: കൊച്ചിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏതാണെന്ന് അറിയാമോ? ആകാശം മുട്ടും കൊമ്പന്മാരിതാ

കൊച്ചിയില്‍ നിന്നുള്ള ദൃശ്യം

Published: 

24 Apr 2026 | 07:24 PM

അനുദിനം വളരുന്ന രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നാണ് കൊച്ചി. മലയാളികളുടെ അഭിമാനമായ കൊച്ചിയുടെ മുഖം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും സംഭവിക്കുന്ന വളര്‍ച്ച രാജ്യത്തെയും ലോകത്തെയും പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. വലിയ വലിയ കെട്ടിടങ്ങളും കൊച്ചി നഗരത്തിലെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാണ്.

കെട്ടിടങ്ങളെ കുറിച്ച് തന്നെ സംസാരിക്കാം. വെറുതെ അങ്ങനെ ഒരുപാട് കെട്ടിടങ്ങള്‍ നിരനിരയായി നിരന്ന് നില്‍ക്കുന്ന നഗരമല്ല കൊച്ചി. അവിടെയുള്ള ഓരോന്നിനും അതിന്റേതായ പ്രത്യകതകളുണ്ട്. കൊച്ചിയുടെ വര്‍ണാഭമായ കാഴ്ചകളില്‍ ഇവയ്ക്ക് പ്രത്യേക സ്ഥാനവും ഉണ്ടെന്നതാണ് പ്രത്യേകത.

മാറുന്ന കൊച്ചി

കൊച്ചിയിലെ പ്രധാന മേഖലകളായ തൃപ്പൂണിത്തുറ, കാക്കനാട്, സ്മാര്‍ട്ട്‌സിറ്റി തുടങ്ങി വിവിധ ഭാഗങ്ങളില്‍ ധാരാളം കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉയര്‍ന്നുവരുന്ന ആവശ്യകത തന്നെയാണ് ഇതിന് പ്രധാന കാരണം. നഗരത്തിലേക്ക് എത്തുന്ന കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് സംഭവിക്കുന്നത്, കൂടുതലാളുകളെയും കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നു.

ബെംഗളൂരു പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞ കെട്ടിടങ്ങളായിരുന്നു ഇവിടെ പണികഴിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി, ഉയരം കൂടിയ കെട്ടിടങ്ങളും പരീക്ഷിക്കുകയാണ് നിര്‍മാതാക്കള്‍. കൊച്ചിയിലെ ഏറ്റവും ഉയരം കൂടിയ പത്ത് കെട്ടിടങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

തൃത്വം ഐക്കണിക് ടവര്‍

90 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടമാണ് ഇത്. കൊച്ചിയിലെ ഉയര്‍ന്നുവരുന്ന വലിയ കെട്ടിടങ്ങളുടെ തുടക്കക്കാരന്‍ കൂടിയാണിത്.

പരിനീ പാരഡൈസ് ടവേഴ്‌സ്

ഏകദേശം 110-140 മീറ്റര്‍ വരെ ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്ന കെട്ടിടങ്ങളിലൊന്നാണിത്. വലിയ കെട്ടിടങ്ങള്‍ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് എത്തുമെന്ന സൂചന പരിനീ നല്‍കുന്നു.

പൂര്‍വ്വ മൂണ്‍റിച്ച്

100 മീറ്ററിന് മുകളിലേക്ക് പൂര്‍വ്വ മൂണ്‍റിച്ച് ഉയരുമെന്നാണ് വിവരം. അതിനാല്‍ എത്ര വരെയായിരിക്കും ഉയരമെന്ന കാര്യം ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല.

ടാറ്റ തൃത്വം ടവേഴ്‌സ്

95 മീറ്റര്‍ കടന്നിരിക്കുകയാണ് തൃത്വം ടവര്‍. കമ്പനിയുടെ പുതിയ കെട്ടിടങ്ങളെല്ലാം തന്നെ ഇതിന് മുകളിലേക്ക് ഉയരമെത്തുന്ന സൂചന നല്‍കികൊണ്ടാണ് നിര്‍മാണം.

എഡബ്ല്യുഎച്ച്ഒ ടവേഴ്‌സ്

97 മീറ്ററിനടുത്താണ് ഈ ടവറുകളുടെ ഉയരം. ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലെ തുടക്കക്കാരനാണ് ഇവനും.

ടാറ്റ തൃത്വം ടവര്‍ മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവിലുള്ള ടാറ്റ തൃത്വം ടവറിന് 100 മീറ്ററിന് മുകളില്‍ ഉയരമുണ്ട്. ഈ ടവര്‍ കായലിനെ അഭിമുഖീകരിച്ച് നില്‍ക്കുന്നത് കൂടിയാണ്.

Also Read: Kochi Infrastructure: ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമ്മാണം നാളെ ആരംഭിക്കും; ദേശീയപാത വികസനം ഇനി കണ്ണടച്ചു തുറക്കും മുമ്പേ…

എംഐആര്‍ജേഡ് ഹൈറ്റ്‌സ്

ഏകദേശം 119 മീറ്റര്‍ ഉയരമുള്ള ഇരട്ട ഗോപുരമാണ് ഇത്. റസിഡന്‍ഷ്യല്‍ കെട്ടിടമായ എംഐആര്‍ ജേഡ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ നാലാം സ്ഥാനത്തുള്ള ആളാണ് എംഐആര്‍ജേഡ് ഹൈറ്റ്‌സ്.

പൂര്‍വ്വ ഗ്രാന്‍ഡ് പാംസ്

നിര്‍മാണത്തിലിരിക്കുന്ന ഒരു പ്രോജക്ടാണിത്. 140 മീറ്ററിന് അടുത്ത് ഉയരം ഉണ്ടായേക്കാനാണ് സാധ്യത. ചിലപ്പോള്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയാ കെട്ടടമായും മാറിയേക്കാം.

ചോയ്‌സ് പാരഡൈസ്

137 മീറ്ററുള്ള ചോയ്‌സ് പാരഡൈസില്‍ 40 നിലകളാണുള്ളത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു ഒരുകാലത്ത് ഇത്. മാത്രമല്ല, കൊച്ചി നഗരത്തിലെ പ്രസിദ്ധമായ കെട്ടിടങ്ങളില്‍ ഒന്നുകൂടിയാണിത്.

സാന്‍ഡ്‌സ് ഇന്‍ഫിനിറ്റ് ടവേഴ്‌സ്

ഏകദേശം 152 മീറ്റര്‍ ഉയരമുള്ള ഇരട്ട ഗോപുരമാണ് സാന്‍ഡ്‌സ് ഇന്‍ഫിനിറ്റ് ടവേഴ്‌സ്. കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.

Follow Us
Related Stories
Kambammettu road Closed: കേരള-തമിഴ്‌നാട് അതിർത്തി യാത്രക്കാർ ശ്രദ്ധിക്കുക, കമ്പംമെട്ട് മലയോരപാത പൂർണ്ണമായി അടച്ചു
Railway Update: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം
അ‌ഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം
Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ
Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം