AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Government: പൊതുജനങ്ങളുടെ പരാതി കേൾക്കാൻ വീണ്ടും സംസ്ഥാന സർക്കാർ; താലൂക്ക് തല അദാലത്ത് ഇന്ന് മുതൽ

Taluk level adalats: മന്ത്രിമാരുടെ നേതൃത്വത്തിൽ 14 ജില്ലകളിലുമുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജനുവരി 13-ന് അവസാനിക്കും.

Kerala Government: പൊതുജനങ്ങളുടെ പരാതി കേൾക്കാൻ വീണ്ടും സംസ്ഥാന സർക്കാർ; താലൂക്ക് തല അദാലത്ത് ഇന്ന് മുതൽ
Pinarayi Vijayan
Athira CA
Athira CA | Updated On: 09 Dec 2024 | 11:33 AM

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ താലൂക്ക് അദാലത്തുകൾ തുടങ്ങും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും മന്ത്രിമാർ നേരിട്ടെത്തി തത്സമയം പരാതികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. അദാലത്തുകളിൽ പങ്കെടുക്കേണ്ടവർ karuthal. kerala. gov. in എന്ന വെബ്സെെറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. ജനുവരി 13 വരെയാണ് താലൂക്ക് തല അദാലത്ത്.

താലൂക്ക് തല അദാലത്തിൽ പരി​ഗണിക്കുന്ന വിഷയങ്ങൾ

ALSO READ: Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത

  1. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കു വരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും )
  2. സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ലെെസൻസുകൾ നൽകുന്നതിലെ കാലതാമസം അഥവാ നിരസിക്കൽ.
  3. കെട്ടിട നമ്പർ, നികുതി ഉൾപ്പെടെയുള്ള കെട്ടിട നിർമ്മാണ ചടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
  4. വയോജന സംരക്ഷണം.
  5. പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ.
  6. മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
  7. ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ ബന്ധപ്പെട്ട വിഷയം.
  8. പരിസ്ഥിതി മലിനീകരണവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
  9. ജലസോത്രസുകളുടെ സംരക്ഷണവും കുടിവെള്ളവും.
  10. ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട റേഷൻ കാർഡ് സംബന്ധിച്ച പ്രശ്നങ്ങൾ.
  11. കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ.
  12. വളർത്തുമൃ​ഗങ്ങൾക്കുള്ള നഷ്ടപരിഹാരം അഥവാ മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ.
  13. ഭക്ഷ്യ സുരക്ഷമായുമായി ബന്ധപ്പെട്ടവ.
  14. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി.
  15. ആരോ​ഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ.
  16. വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ളവ.
  17. വിദ്യാർത്ഥികൾക്കും മറ്റും സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും സംബന്ധിച്ചുള്ള പരാതികൾ
    തണ്ണീർത്തട സംരക്ഷണം.
  18. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന വിധത്തിൽ റോഡുകളിലും മറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ചുള്ള പരാതികൾ
    കാസർകോട്ടെ എൻഡോൾസൾഫാൻ ദുരിത ബാധിതരുടെ പരാതികൾ.
  19. കടൽക്ഷോഭം, പ്രളയം, മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ എന്നീ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്കുള്ള നഷ്ടപരിഹാരം.

വിവിധ ജില്ലകളിൽ നടക്കുന്ന അദാലത്തിന്റെ തീയതി

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഡിസംബർ 09, 10, 12, 13, 16, 17 തീയതികളിലാണ് അദാലത്ത് നടക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഡിസംബർ 19, 20, 21, 23, 24, 26, 27 തീയതികളിലും വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ ജനുവരി 3,4,6,7,9,13 തീയതികളിലുമാണ് അ​ദാലത്ത് നടക്കുക.