കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനവും ലഭിക്കില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
2028 സെപ്റ്റംബർ ഒന്നിന് മുൻപ് അധ്യാപകർ കെ- ടെറ്റ് യോഗ്യത നേടണം എന്നാണ് സുപ്രീംകോടതിയിലെ വിധി വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം പി എസ് സി അഡ്വൈസ് ലഭിച്ച കെ- ടെറ്റ് യോഗ്യത ഇല്ലാത്തവർക്ക് പ്രൊവിഷണൽ ആയി നിയമനം നൽകുമെന്നും റിപ്പോർട്ട്. അതേസമയം കോടതി വിധിക്കും മുമ്പ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ കേസുകൾ പരിശോധിച്ച് ശമ്പളം...........

K Tet
തിരുവനന്തപുരം : അധ്യാപകർക്ക് തിരിച്ചടി. കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമന അംഗീകാരവും പ്രമോഷനവും ലഭിക്കില്ല എന്ന് ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന പെറ്റീഷനിൽ വ്യക്തത വരുന്നതിനു ശേഷം മാത്രം തുടർ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട്. 2028 സെപ്റ്റംബർ ഒന്നിന് മുൻപ് അധ്യാപകർ കെ- ടെറ്റ് യോഗ്യത നേടണം എന്നാണ് സുപ്രീംകോടതിയിലെ വിധി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പി എസ് സി അഡ്വൈസ് ലഭിച്ച കെ- ടെറ്റ് യോഗ്യത ഇല്ലാത്തവർക്ക് പ്രൊവിഷണൽ ആയി നിയമനം നൽകുമെന്നും റിപ്പോർട്ട്. അതേസമയം കോടതി വിധിക്കും മുമ്പ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അംഗീകരിക്കാനും ഉത്തരവിറക്കി.
ALSO READ:കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
അതേസമയം ഇപ്പോൾ സർവീസിൽ ഇരിക്കുന്ന അധ്യാപകർ അടക്കം കെ- ടെറ്റ് വിജയിച്ചിരിക്കണം എന്ന വിധിക്കെതിരായ പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതി ഇതിനോടകം തന്നെ തള്ളിയതാണ്. ഇതിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഇളവുകളും നീക്കിയിരുന്നു.
യുപി വിഭാഗത്തിലെ അധ്യാപകർക്ക് കെ ടെറ്റ് 2 ആണ് യോഗ്യത. എൽ പി വിഭാഗം അധ്യാപകർക്ക് കെ ടെറ്റ് വണ്ണും. എന്നിരുന്നാലും ഉയർന്ന കെ ടെറ്റ് ഉള്ളവർക്ക് നിയമനം നൽകാമെന്നും പുതിയ ഉത്തരവ് ഇറങ്ങിയിരുന്നു. അതിനിടെ സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നിയമനങ്ങൾക്കും സ്ഥാനക്കായ തങ്ങൾക്കും കേട്ടത് യോഗ്യത നിർബന്ധം എന്ന് വ്യക്തമാക്കി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയത്.
ENGLISH SUMMARY
A setback for teachers: The Education Department has issued an order stating that teachers who lack K-TET (Kerala Teacher Eligibility Test) qualification will not be granted approval for appointment or promotion. Reports also indicate that further action will be taken only after the petition currently before the Supreme Court is clarified.