AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thamarassery Students Clash: ‘ഏറെ ദുഃഖകരമായ സംഭവം’;ഷഹബാസിന്‍റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

Education Department Investigate Thamarassery Student Death: വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Thamarassery Students Clash: ‘ഏറെ ദുഃഖകരമായ സംഭവം’;ഷഹബാസിന്‍റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
വി ശിവന്‍കുട്ടി,മുഹമ്മദ് ഷഹബാസ്Image Credit source: facebook
Sarika KP
Sarika KP | Updated On: 01 Mar 2025 | 09:20 AM

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടോറ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുഹമ്മദ് ഷഹബാസിന്റെ മരണം ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

അതേസമയം ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്. ഇതിനു പുറമെ ഏറെ ഗൗരവകരമായ സംഭവമാണ് ഇതെന്നും കുട്ടികളിലെ അക്രമ വാസനയില്‍ സംസ്ഥാന തല പഠനം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു. അതേസമയം സംഭവത്തിൽ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇന്ന് രാവിലെ 11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കും.

Also Read:താമരശേരി പത്താം ക്ലാസുകാരന്റെ മരണം; അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് ​ഗുരുതര പരിക്കേറ്റ ഷഹബാസ് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ഥികളുടെ ഇൻസ്റ്റാ​ഗ്രാം ​ഗ്രൂപ്പിലെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലണമെന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണില്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പ്രശ്‌നമില്ല. പോലീസ് കേസെടുക്കില്ല തുടങ്ങിയ കാര്യങ്ങളാണ് ശബ്ദ സന്ദേശത്തിൽ വിദ്യാർത്ഥികൾ പറയുന്നത്.